നാളെ യു ഡി എഫ് ഹര്‍ത്താല്‍

നാളെ (6-4-2017) വ്യാഴാഴ്ച മലപ്പുറമൊഴികെയുള്ള ജില്ലകളില്‍ യു ഡി എഫ് ഹര്‍ത്താല്‍ : രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജി്ഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഹര്‍ത്താലാചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴുവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.