” വാദെദെല്‍മീനോ ” ശുശ്രുഷ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ നടത്തപ്പെട്ടു. ഡോ.ഗീവർഗീസ് മാർ യൂലിയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു ” വാദെദെല്‍മീനോ ” എന്ന വാക്കിന്റെ അർത്ഥം ‘ തുറമുഖത്തിന്റെ പ്രവേശനസ്ഥലം’ എന്നാണ് . ഉയിര്‍പ്പാകുന്ന തുറമുഖത്തേക്ക് ബുദ്ധിമതികളായ കന്യകമാരെ പോലെ ദീപേഷ്ട്ടികള് തെളിയിച്ചു കൊണ്ട് പ്രവേശിക്കണം എന്നാണ് ഈ ശുശ്രൂഷ കൊണ്ട് ഉദ്ദേശിക്കുന്നത് കഷ്ടാനുഭവ ആഴ്ചയിലെ തിങ്കളാഴ്ച സന്ധ്യാ നമസ്കാരത്തിനും രാത്രിയുടെ രണ്ടാം കൌമാക്ക് ശേഷം കാർമ്മികൻ അംശവസ്ത്രം ധരിച്ചു ശുശ്രൂഷ ആരംഭിച്ചു. ശുശ്രൂഷ മദ്ധ്യേ എവന്ഗേലിയോനു മുമ്പായി വിശ്വാസികള്‍ മെഴുകുതിരികള്‍ കത്തിച്ചു പിടിച്ചു പ്രദക്ഷിണമായി പള്ളിയുടെ പടിഞ്ഞാറേ വാതില്ക്കല് എത്തി അവിടെ കാർമ്മികൻഎവന്ഗേലിയോന് വായിച്ചു. തുടര്‍ന്ന് വാതില്‍ തുറന്നു അകത്തു കടന്നു ഹൂത്തോമ്മയോടുകൂടി ” വാദെദെല്‍മീനോ ” ശുശ്രുഷ അവസാനിപ്പിക്കുകയും ചെയ്തു . ഇടവക വികാരി ഫാ.അജി കെ ചാക്കോ , സഹ വികാരി ഫാ ജോൺ കെ.ജേക്കബ്, ഫാ കെ.ജെ ജേക്കബ് ,ഫാ ജോമി വർഗീസ് ജോർജ് എന്നിവർ സഹകാർമികത്വം വഹിച്ചു.
” വാദെദെല്‍മീനോ ” ശുശ്രുഷ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ദേവാലയങ്ങളില്‍ ക്രിസ്തുവിന്റെ പീഡാനുഭവ ആഴ്ചയിലേക്കു കടക്കുന്നതിനു മുന്നോടിയായി നടത്തപ്പെടുന്ന
ഏല്ലാ ദിവസവും വൈകിട്ട് സന്ധ്യാ നമസ്കാരവും തുടർന്ന് ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. പെസഹായുടെ ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് 6 മുതൽ 10 വരെയും, കാൽകഴുകൽ ശ്രുശൂഷ വ്യഴാഴ്ച വൈകിട്ടു അഞ്ചിനും ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ രാവിലെ 7.30 മുതൽ 3.30 abijithവരെയും നടത്തപ്പെടും. ശനിയാഴ്ച രാവിലെ 10.30നു വിശുദ്ധ കുർബാനയും വൈകിട്ട് 6.00. മുതൽ ഉയർപ്പുപെരുന്നാളിന്റെ ശ്രുശൂഷകളും നടത്തപ്പെടും. അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ശ്രുശൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.