എസ്. ബി. റ്റി.

sbt_thomas sbt sbt1 sbt2 sbt3

1944 ഡിസംബർ 4-ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിൽ 1945 സെപ്റ്റംബർ 12 ന് ദ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ (TBL) എന്ന പേരിൽ ആരംഭിച്ച നമ്മുടെ സ്വന്തം എസ്.ബി.റ്റി. ഇനി ഓർമ്മ മാത്രംTravancore forward Bank, Kottayam Orient Bank, The Bank of New India, The Vasudeva Vilasam Bank, The Cochin NairBank, The Latin christian Bank, The Champakulam Catholic Bank, The Bank of Alwaye, The Chaldean Syrian Bank എന്നിങ്ങനെയുളള 9 ബാങ്കുകളെ പിന്നീട് ഇതിൽ ലയിപ്പിക്കുകയും പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുകയും ചെയ്തു.1960 ൽSBlയുടെ സബ്സിഡിയറി ആയതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന പേരായി .കേരളത്തിനകത്ത് 857 ഉം പുറത്ത് 326 ഉൾപ്പെടെ 1183 ശാഖകളും 14159 ജീവനക്കാരും 168123 കോടി രൂപ വ്യാപാരവുമുളളSBT യുടെ 72 വർഷത്തെ സ്വന്തം പ്രവർത്തനം അവസാനിച്ചു.ഇനി പുതിയ മാനേജ്മെന്റ് പുതിയ നയങ്ങൾ പുതിയ ചാർജുകൾ. മലയാളിയുടെ സ്വന്തമായിരുന്ന ഈ വലിയ പ്രസ്ഥാനo ഇല്ലാതാക്കുന്നതിനെതിരെ നടത്തിയ പ്രതിക്ഷേധങ്ങൾ ഒന്നും ഫലം കണ്ടില്ല .ഇപ്പോൾ ആരും ഒന്നും പറയുന്നില്ല ആദരാജ്ഞലികൾ പോലും ഇല്ല ഇതാണ് മലയാളി. ജീവനക്കാർ മംഗള ഗാനം ചൊല്ലി പഴയത് അവസാനിപ്പിച്ചു വലത് കാൽ വച്ച് പുതിയ സംവിധാനത്തിന്റെ ഭാഗമായി തീരുന്നു. നമ്മുടേത് എന്ന് നമ്മൾ കരുതിയത് പോയപ്പോൾ 24000 ശാഖകളും 275000 ജീവനക്കാരും 58000 ATMകളും 75 കോടി അക്കൗണ്ടുകളും ഉളള ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളിൽ ഒന്നായ SBI യുടെ ഭാഗമായി തീർന്നു.