പ. ബാവായ്ക്ക് വേണ്ടിയും വി. സഭയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക: മാര്‍ ക്ലീമ്മിസ്

fr-m-o-john-climis

വി.പത്രോസ് കരാഗ്രഹത്തിൽ കിടന്നപ്പോൾ വി.സഭ ഒരുമനപ്പെട്ടു പ്രാർഥിച്ചത് പോലെ പരി.ബാവയ്ക്ക് വേണ്ടിയും വി.സഭക്ക് വേണ്ടിയും, ലോകത്തിന് മുഴുവന് വേണ്ടിയും പ്രാർത്ഥിക്കണം ..ആ പ്രാർത്ഥനയിൽ പ്രീതിബന്ധങ്ങൾ നീങ്ങി പോകും ..അഭി.കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രപൊലീത്ത..
ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രേസ്ഥാനത്തിന്റെ 10 മത് കോർണർ മീറ്റിംഗും, കാതോലിക്ക ദിനാഘോഷവും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സഭാ വൈദീക ട്രസ്റ്റി ബഹു.ഡോ എം.ഓ ജോൺ അച്ചന് നൽകിയ സ്വികരണത്തോടും അനുബന്ധിച്ചു ബഹു.മത്തായി കുന്നിൽ അച്ചന്റെ ഭവനത്തിൽ നടന്ന യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലങ്കര  ഓർത്തോഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രപൊലീത്ത യും, തുമ്പമൺ ഭദ്രാസന അധിപനുമായ അഭി.പിതാവ് ..വി.സഭാ ഒരുമനപ്പെട്ടു പ്രാർത്ഥിക്കേണ്ട സമയം ആണ് ഇത് എന്ന് അഭി തിരുമേനി തന്റെ ഉത്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു…വി.സഭയുടെ കാതോലിക്കസ്ഥാനം ഒരു അലങ്കാരം അല്ലാ എന്നും അത് വി.മാർത്തോമ ശ്ളീഹായുടെ പൗരോഹിത്യ പിന്തുടർച്ചയുടെ മകുടം മാണ്‌ എന്നും ..മണ്മറഞ്ഞ പരി.പിതാക്കന്മാർ ജീവൻ അർപ്പിച്ചു കണ്മണി പോലെകത്താ കാതോലിക്ക സ്ഥാനവും , വി.മാര്തോമായുടെ സ്ലൈഹിക സിംഹാസനവും എന്ത് ത്യാഗം സഹിച്ചും സൂക്ഷിക്കുവാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ട് എന്നും സഭാ ചരിത്രം ഉദ്ധരിച്ചു മുഖ്യ പ്രഭാഷണം നടത്തിയ സഭാ വൈദീക ട്രസ്റ്റ് ബഹു.എം ഓ ജോൺ അച്ചൻ ഓർമ്മിപ്പിച്ചു…അഭി.കുര്യാക്കോസ് മാർ ക്ലിമിസ് മെത്രപൊലീത്ത ബഹു.അച്ചനെ പൊന്നാട അണിയിച്ചു ആദരിച്ചു..ബുധനർ സെന്റ്.മേരിസ് ആൻഡ് സെന്റ് പോൾസ് ഇടവക വികാരി ബഹു.എബി ഫിലിപ്പ് അച്ചൻ യോഗത്തിൽ ആദ്യക്ഷൻ ആയിരുന്നു..മധ്യസ്ഥപ്രാര്ഥനക്ക് സഭ മാനേജിങ് കമ്മറ്റി അംഗം കൂടിയായ ബഹു.മത്തായി കുന്നിൽ അച്ചൻ നേതൃത്വം നൽകി..ഭദ്രാസന യുവജന പ്രേസ്ഥാനം വൈസ് പ്രസിഡന്റ ബഹു.റ്റിജു എബ്രഹാം അച്ചൻ സാന്നിഹിതൻ ആയിരുന്നു…പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ ജോബിൻ കെ ജോർജ് ഏവർക്കും സ്വാഗതവും, ഭദ്രാസന പി. ർ .ഓ ശ്രീ സജി പട്ടരുമഠം നന്ദിയും പറഞ്ഞു