കോട്ടയം: വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്റെയും കോടിമത റസിഡന്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 7 -ന് ലോക ആരോഗ്യദിനം ആചരിക്കുന്നു. ‘വിഷാദരോഗത്തെ എങ്ങനെ ഫലപ്രദമായി നേരിടാം’ എന്നതാണ് ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയം.
കോടിമത സി.എ.എ. ഗാര്‍ഡന്‍സില്‍ 3 മണിക്ക് ചേരുന്ന സമ്മേളനം ജില്ലാ അപക്സ് കൗണ്‍സില്‍ പ്രസിഡന്റ് രാധാക്യഷ്ണപിളള ഉദ്ഘാടനം ചെയ്യും.അസ്സോസിയേഷന് പ്രസിഡന്റ് സി.എ.ജോണ്‍ അധ്യക്ഷത വഹിക്കും. വിപാസ്സന ഡയറക്ടര്‍ ഡോ. സിബി തരകന് മുഖ്യ പ്രഭാഷണം നടത്തും. ടി.എ സുധര്‍ശനന്‍, എം.എസ് ഷാജി, ലൗലി രാജന്, വാര്‍ഡ് മെമ്പര്‍ ഷൈലജ ദിലീപ് എന്നിവര്‍ പ്രസംഗിക്കും.
തിരുനക്കര ബസ് സ്റ്റാന്‍ഡ്, നാഗമ്പടം ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കും.
വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്റെയും
കോടിമത റസിഡന്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെയും
സംയുക്താഭിമുഖ്യത്തില്‍
ലോക ആരോഗ്യ ദിനം -ഏപ്രില്‍ 7
ڇവിഷാദരോഗത്തെ ചെറുക്കാം
ആത്മഹത്യാ പ്രതിരോധത്തില്‍ പങ്കുചേരാം
ലോക ആരോഗ്യ സംഘടന