റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം 6-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സഭാ വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.എം.ഒ.ജോണ്‍ മുഖ്യസന്ദേശം നല്കി. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.എബി വര്‍ഗീസ്, ശ്രീ.കെ.എ.എബ്രഹാം, അഡ്വ.അനില്‍ വര്‍ഗീസ്, ശ്രീ.ജേക്കബ് മാത്യു, പ്രാര്‍ത്ഥനായോഗം ജനറല്‍ സെക്രട്ടറി ശ്രീ.മാത്യു സ്കറിയ, ട്രഷറര്‍ ശ്രീ.ലിജോ പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.