അവരുടെ പാദങ്ങളിലേക്കു നോക്കൂ / ഫാ. ബോബി ജോസ് കട്ടിക്കാട്

fr-boby-jose

സെമിനാരിയിലെ പഠനകാലത്ത് ഞങ്ങൾക്ക് ആചാര്യനിൽ നിന്ന് കിട്ടുന്ന ഉപദേശം, സ്ത്രീകളോട് സംസാരിക്കുമ്പോൾ നിങ്ങൾ അവരുെട കാൽപാദങ്ങളിൽ മാത്രമേ നോക്കാൻ പാടുള്ളൂവെന്നാണ്. അത് പഴയൊരാശ്രമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു പറഞ്ഞ ‘മോഡസ്റ്റി’യുടെ പ്രശ്നമാകാം. പക്ഷേ, എന്നെ സംബന്ധിച്ച് സ്ത്രീയുടെ പാദങ്ങളിൽ നോക്കിയപ്പോഴാണു പ്രശ്നം തോന്നിയത്. എന്തു മാത്രം അലഞ്ഞിട്ടുള്ള കാലടികളാണ് അവയെന്ന തിരിച്ചറിവിൽ എന്റെ മനസ്സുലഞ്ഞു. അടുത്ത കാലത്ത് വായിച്ച, കെ. അരവിന്ദാക്ഷന്റെ ‘കാലുകൾ പറയുന്നത്’ എന്ന പുസ്തകമെന്നെ സ്പർശിച്ചതും ഇക്കാരണത്താലായിരുന്നു.

ഒരു മനുഷ്യൻ ജീവിച്ച ജീവിതം അയാളുെട കാലടികളിൽ ഉണ്ടെന്നാണതിൽ. മരിച്ചു കഴിഞ്ഞ് രണ്ടു കാലും കൂട്ടിക്കെട്ടി കിടത്തുന്നു. അത്രയും ചുരുങ്ങിയ ഇടത്തിനുള്ളിലുണ്ട് അയാൾ നടന്നതും അലഞ്ഞതും ഒാടിത്തളർന്നതുെമാക്കെയായ ജീവിതം. ഞാൻ വളർന്ന ചുറ്റുപാടുകളിൽ കണ്ട മനുഷ്യരുടേത് പട്ടിണി നിറഞ്ഞ ജീവിതമായിരുന്നു. ആ മേഖലയിൽ കടപ്പുറത്തു നിന്നുള്ള ആളുകളായിരുന്നു. ഞാൻ കണ്ടിട്ടുള്ള സ്ത്രീകളെളെല്ലാം ഒാടിക്കൊണ്ടിരിക്കുകയായിരുന്നു. ജീവിക്കാനുള്ള നെട്ടോട്ടം. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു, സ്ത്രീയുടെ കാൽപാദങ്ങളിലേക്കു നോക്കുകയാണെങ്കിൽ കുറച്ചു കൂടി കുറ്റബോധത്തോടെയും ആദരവോടെയും അവരെ പുരുഷന്മാർക്ക് കാണാൻ പറ്റുമെന്ന്. സത്യത്തിലെന്റെ മൊണാസ്റ്ററി ജീവിതമാണ് സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെ പ്രകാശിപ്പിച്ചത്.

കസൻദ്സാക്കിസ് ആണ് എനിക്കേറ്റവും പ്രിയ എഴുത്തുകാരൻ. അദ്ദേഹം തന്റെ പിതാമഹന്റെ ഒരനുഭവം പറയുന്നുണ്ട്. കൃഷിക്കാരനായ ആ വൃദ്ധൻ വൈകിട്ടു പണി കഴിഞ്ഞ് വരുമ്പോൾ ഭാര്യ പാത്രത്തിൽ വെള്ളമെടുത്ത് കാലു കഴുകിക്കാറുണ്ട്. ഒരു ദിവസം വൃദ്ധയായ ഭാര്യ ഇങ്ങനെ തന്റെ കാലു കഴുകിക്കുമ്പോൾ അയാൾ അവരുെട കൈകളിലേക്ക് നോക്കി. അയാളപ്പോൾ നടുക്കത്തോടെ ചിന്തിച്ചു. ‘എത്ര ആരോഗ്യത്തോടെ അഴകോടെ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന സ്ത്രീയുടെ കരങ്ങളാണിത്! ഇപ്പോഴിങ്ങനെ മെല്ലിച്ച്…’ ആദ്യമായി അയാൾക്കു മനഃസ്താപം തോന്നി. അയാൾ കാലു കൊണ്ട് ആ വെള്ളപ്പാത്രം തട്ടി മാറ്റി, പറഞ്ഞു: ‘‘നീെയന്റെ പാദം കഴുകരുത് ഇനി െതാട്ട്. കാരണം നീയെന്റ ദാസിയൊന്നുമല്ല. ഇനി മുതൽ നീയെന്റെ രാജ്ഞിയാണ്.’’ അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടായാൽ നമുക്ക് കാണാൻ പറ്റും, നമ്മൾ അത്ര ആദരവോ സ്നഹമോ വീട്ടിലെ സ്ത്രീകളോട് പ്രകടിപ്പിച്ചിട്ടില്ലെന്ന്. നമ്മുെട ഒരു നല്ല വാക്ക് കേൾക്കാതെ ചിലപ്പോൾ വീട്ടിലെ സ്ത്രീകൾ മരിച്ചു പോയിട്ടുണ്ടാകും. അതൊരു വീണ്ടു വിചാരമാണ്