ജോണ്‍സണ്‍ ഡിക്രൂസ്: വ്യവഹാര ജീവിതത്തിന് ഹൈക്കോടതി മുറ്റത്ത് അന്ത്യം

johnson_dicruz johnson_dicruz_1

 

പുലിവാൽ ജോൺസണ് ആദരാഞ്ജലികൾ

ഇന്ന് കേരള ഹൈക്കോടതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ച ശ്രീ.കെ .എൽ .ജോൺസൺ എന്റെ കക്ഷിയും സുഹൃത്തും ആയിരുന്നു.
വിവാഹം കഴിക്കാതെ സ്വന്തം ജീവിതത്തിന്റെ ഏറിയ സമയം അദ്ദേഹം ചെലവഴിച്ചത് പൊതു കാര്യങ്ങൾക്കാണ്.
എന്നെ പരിചയപ്പെടുന്നത് തന്നെ പൊതുകാര്യങ്ങൾക്കായി അധികാര സ്ഥാപനങ്ങളിൽ സമർപ്പിക്കാനുള്ള ഹർജി എഴുതിക്കിട്ടാനായിരുന്നു.
ഉപജീവനത്തിനായി വാഹന ബ്രോക്കറായും കച്ചവടക്കാരനായും പ്രവർത്തിച്ചു. അതിൽ കിട്ടുന്ന ലാഭം ഹർജികൾ തയ്യാറാക്കുന്നതിനും തപാൽ ചെലവിനും യാത്രകൾക്കും ചെലവാക്കി.
ഇൻഡ്യൻ രാഷ്ട്രപതി മുതൽ നിരവധി വി.ഐ.പി കൾ ശ്രീ ജോൺസന് അയച്ച മറുപടികൾ മൂന്ന് വലിയ ഫയലുകളിൽ അദ്ദേഹം സൂക്ഷിച്ചിരുന്നു. അതിൽ നരസിംഹ റാവു, രാജീവ് ഗാന്ധി, വാജ്പേയ്, കെ.ആർ.നാരായണൻ, ഇ.എം.എസ്, എ.കെ.ആന്റണി, നായനാർ തുടങ്ങി ഒട്ടേറെ പേരുടെ കത്തുകൾ ഞാൻ കണ്ടിട്ടുണ്ട്.
കൊല്ലം ജില്ലാ ആശുപത്രിയിലെ വാച്ചർ മർദ്ദിച്ച് കൊന്ന രോഗിയുടെ വീട്ടുകാർക്കു വേണ്ടി അവർ പോലും അറിയാതെ മനുഷ്യാവകാശ കമ്മിഷനിൽ കേസ് നടത്തി പരിഹാരം വാങ്ങിക്കൊടുത്ത ചരിത്രമുണ്ട്.
ഏതോ ഒരു പൊതു പ്രശ്നമുന്നയിച്ച് അത് നിശ്ചിത ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ കൊല്ലം കളക്ടർക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് വർഷങ്ങൾക്ക് മുമ്പ് സമരാഹ്വാനം നടത്തിയത് എനിക്ക് ഓർമ്മയുണ്ട്.
ഇദ്ദേഹത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങൾ ഒന്നാം പേജിലും സപ്ലിമെന്റ് പേജുകളിലും പ്രകീർത്തിച്ച് എഴുതിയിട്ടുണ്ട്. അവരുടെ ആർക്കൈവ്സിൽ അതൊക്കെയുണ്ടാകും.
വെള്ള പാന്റ്സും ഷർട്ടും മാത്രം ഉപയോഗിച്ച് ശീലമുണ്ടായിരുന്ന ജോൺസൺ കൊല്ലത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് പുലിവാൽ ജോൺസൺ ആയിരുന്നു. അദ്ദേഹം നൽകുന്ന ഹർജിയിൽ നടപടിയുണ്ടായില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ ആ ഉദ്യോഗസ്ഥൻ പുലിവാൽ പിടിച്ച പോലെ ആകുമായിരുന്നു.
പേരയം പഞ്ചായത്തിനും ചിറ്റുമല ബ്ലോക് പഞ്ചായത്തിനുമെതിരെ നീതിക്കായി അഡ്വ അലക്സാണ്ടർ പണിക്കർ മുഖേന നടത്തിയ കേസ് അനുകൂലമായി വിധിച്ചിരുന്നു. അതിനെതിരെ ബ്ലോക് പഞ്ചായത്ത് ഹൈക്കോടതിയിൽ പോയപ്പോൾ ജോൺസൺ നേരിട്ട് ഹാജരായിരുന്നതുമാണ്. അനുകൂലമായി നേടിയ വിധി ഇപ്പോൾ വിധി നടത്ത് ഘട്ടത്തിലുമായിരുന്നു.
വസ്ത്രത്തിൽ മാത്രമല്ല മനസ്സിലും വെളുപ്പ് സൂക്ഷിച്ചത് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചയാളാണ്.
അപൂർവ്വജന്മം. ഇത്തരം ആളുകളുടെ മരണമാണ് യഥാർത്ഥത്തിൽ സമൂഹത്തിന് നഷ്ടമുണ്ടാക്കുന്നത്.
പക്ഷെ ഇത്തരക്കാരെ ആരും അറിയാറില്ല. അറിയിക്കാൻ ബാധ്യസ്ഥരായവർ തന്നെ തമസ്കരിക്കും.
പ്രണാമം! പുലിവാൽ ജോൺസൺ.

By Adv. Boris Akhil Paul

johnson_dicruz

ഇതിങ്ങനെ ഒന്നംകോളത്തിൽ അച്ചടിച്ചുവെക്കാൻ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ !
#MediaSadism

എസ്. ബി. റ്റി.

sbt_thomas sbt sbt1 sbt2 sbt3

1944 ഡിസംബർ 4-ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിൽ 1945 സെപ്റ്റംബർ 12 ന് ദ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ (TBL) എന്ന പേരിൽ ആരംഭിച്ച നമ്മുടെ സ്വന്തം എസ്.ബി.റ്റി. ഇനി ഓർമ്മ മാത്രംTravancore forward Bank, Kottayam Orient Bank, The Bank of New India, The Vasudeva Vilasam Bank, The Cochin NairBank, The Latin christian Bank, The Champakulam Catholic Bank, The Bank of Alwaye, The Chaldean Syrian Bank എന്നിങ്ങനെയുളള 9 ബാങ്കുകളെ പിന്നീട് ഇതിൽ ലയിപ്പിക്കുകയും പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുകയും ചെയ്തു.1960 ൽSBlയുടെ സബ്സിഡിയറി ആയതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന പേരായി .കേരളത്തിനകത്ത് 857 ഉം പുറത്ത് 326 ഉൾപ്പെടെ 1183 ശാഖകളും 14159 ജീവനക്കാരും 168123 കോടി രൂപ വ്യാപാരവുമുളളSBT യുടെ 72 വർഷത്തെ സ്വന്തം പ്രവർത്തനം അവസാനിച്ചു.ഇനി പുതിയ മാനേജ്മെന്റ് പുതിയ നയങ്ങൾ പുതിയ ചാർജുകൾ. മലയാളിയുടെ സ്വന്തമായിരുന്ന ഈ വലിയ പ്രസ്ഥാനo ഇല്ലാതാക്കുന്നതിനെതിരെ നടത്തിയ പ്രതിക്ഷേധങ്ങൾ ഒന്നും ഫലം കണ്ടില്ല .ഇപ്പോൾ ആരും ഒന്നും പറയുന്നില്ല ആദരാജ്ഞലികൾ പോലും ഇല്ല ഇതാണ് മലയാളി. ജീവനക്കാർ മംഗള ഗാനം ചൊല്ലി പഴയത് അവസാനിപ്പിച്ചു വലത് കാൽ വച്ച് പുതിയ സംവിധാനത്തിന്റെ ഭാഗമായി തീരുന്നു. നമ്മുടേത് എന്ന് നമ്മൾ കരുതിയത് പോയപ്പോൾ 24000 ശാഖകളും 275000 ജീവനക്കാരും 58000 ATMകളും 75 കോടി അക്കൗണ്ടുകളും ഉളള ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളിൽ ഒന്നായ SBI യുടെ ഭാഗമായി തീർന്നു.

ഫാ. എം. ഒ. ജോണ്‍, ജോര്‍ജ് പോള്‍ എന്നിവര്‍ മലങ്കരസഭാ ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെട്ടു

fr_m_o_john_win george_paul

കോട്ടയം – ഫാ. എം. ഒ. ജോണ്‍, ജോര്‍ജ് പോള്‍ എന്നിവര്‍ മലങ്കരസഭാ ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെട്ടു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ കോട്ടയത്ത് ഇന്ന് നടന്ന സമ്മേളനമാണ് ഇവരെ വൈദിക, അല്‍മായ ട്രസ്റ്റിമാരായി തിരഞ്ഞെടുത്തത്.

Votes 

Lay Tresty

George Paul – 1834
Roy Muthottu – 1813
Invalid – 18
Total votes polled – 3665

Priest Tresty

Fr. M. O. John – 2384
Fr. Johns Abraham Konattu – 1122
Rev. Karukayil Cor Episcopa – 144
Invalid – 18
Total votes polled – 3666

Association_2017_March_60 Association_2017_March_61 Association_2017_March_62 Association_2017_March_63 Association_2017_March_64 Association_2017_March_65 Association_2017_March_66 Association_2017_March_67 Association_2017_March_68DSC00927DSC00928DSC00929

സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും മമതയില്ലെന്ന് പൗലോസ് ദിദ്വിയന്‍ കാതോലിക്കാബാവ

M TV Photos

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്നും എല്ലാവരുടെയും നല്ല പ്രവര്‍ത്തികളെ പിന്‍തുണയ്ക്കുമെന്നും ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദിദ്വിയന്‍ കാതോലിക്കാബാവ. കോട്ടയത്ത് ആരംഭിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയോഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.

അസഹിഷ്മതയും ദേശസ്നേഹവും പ്രസംഗിച്ച് നടന്നിട്ട് കാര്യമില്ലെന്നും പാങ്കാളിത്വത്തിലൂടെയുള്ള സഹവര്‍ത്ഥ്വത്തിലൂടെ നടപ്പാക്കുകയാണ് വേണ്ടത്. ഇത് ദൈവം മാനവരാശിക്ക് കാട്ടി തന്നിട്ടുള്ളത്. ഇത് പ്രാവര്‍ത്ഥികമാക്കിയാല്‍ എല്ലാം പരിഹരിക്കപ്പെടുമെന്നും അദേഹം പറഞ്ഞു.അടിമത്വം അപമാനകരമാണന്ന തിരച്ചറിവാണ് ഓര്‍ത്തഡോക്സ് സഭയെ വേറിട്ട് നില്‍ക്കാന്‍ ഇടയാക്കിയത്. ഇത് തെറ്റാണന്ന ഒരു വിഭാഗത്തിന് ധാരണയുണ്ട്.

അവരാണ് വ്യവഹാരത്തിന്റെ വഴിലൂടെ നടക്കുന്നത്. ഇത് സമൂഹത്തിന് തന്നെ ബലഹീനതയിലേയ്ക്കാണ് നയിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. സഭയില്‍ തന്‍പ്രമാണിത്വം പാടില്ല.സ്ഥാനമാനങ്ങള്‍ തേടി പോകുന്നത് ശരിയല്ല.അംഗികാരമായി അത് നമ്മെ തേടിയെത്തുന്നതാണ് നല്ലതെന്നും കാതോലീക്കാബാവ ഓര്‍പ്പിച്ചു.രാവിലെ 9മണിയോടെ തന്നെ രജിസ്റ്ററേഷന്‍ ആരംഭിച്ചു. 2.45ന് മാര്‍ ഏലിയാ കത്തിഡ്രലിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കാതോലിക്കാബാവയേയും മെത്രാമാരെയും സ്ഥാനികളെയും സമ്മേളന നഗരിയിലേയ്ക്ക് ആനയിച്ചു.

തുടര്‍ന്ന് പ്രാര്‍ത്ഥന,വേദവായന,ധ്യാനം,നോട്ടിസ് വായന,പ്രമേയങ്ങള്‍ എന്നിവ വായിച്ചു. തുടര്‍ന്ന് വൈദീക ട്രസ്റ്റി,ആത്മായ ട്രസ്റ്റി എന്നിവരുടെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് തുടരുകയാണ് വൈകിട്ടോടെ ഫലം പുറത്ത് വരും. വൈദീക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ഫാ.എം.ഒജോണ്‍,നിലവിലെ ട്രസ്റ്റി ഫാ.ജോണ്‍സ് ഏബ്രഹാം കേനാട്ട്,വെരി റവ.ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പാഎന്നിവരാണ് മത്സരരംഗത്ത് ഉള്ളത്.

ആത്മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോര്‍ജ് പോളും റോയ്.എം മാത്യൂ മുത്തൂറ്റും ആണ് മത്സരിക്കുന്നത്.നിലവിലെ അല്മായ ട്രസ്റ്റി മുത്തൂറ്റ് എം.ജോര്‍ജ് ഇക്കുറി മത്സരിക്കാനുണ്ടാവില്ല. പകരം മുത്തൂറ്റ് കുടുംബത്തിലെ തന്നെ റോയി മുത്തൂറ്റിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കോലഞ്ചേരിയിലെ സിന്തൈറ്റ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് ജോര്‍ജ് പോള്‍ ആയിരിക്കും എതിര്‍ സ്ഥാനാര്‍ത്ഥി.മുത്തൂറ്റ് എം ജോര്‍ജ് അസോസിയേഷന്‍ പ്രഖ്യാപിച്ച ഉടന്‍ സ്ഥാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണ് എന്നാല്‍ ബാവ ഇടപെട്ട് പിന്‍തിരിപ്പിച്ച് റോയി മുത്തൂറ്റിനെ പിന്‍തുണയ്ക്കുകയായിരുന്നു. ഇതിനിടയില്‍ ജോര്‍ജ് പോളിനെതിരെ വ്യാജരേഖകള്‍ ചമച്ച് പരാജയപ്പെടുത്തുന്നതിനുള്ള നീക്കവും ഒരു ഭാഗത്തു നടന്നിരുന്നു. ഇതിനെതിരെ ജോര്‍ജ് പോള്‍ കോടതിയെ സമീപിച്ചിരുന്നു. ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന. രണ്ട് ട്രസ്റ്റി സ്ഥാനങ്ങളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പ് മുന്‍ തിരഞ്ഞെടുപ്പുകളെക്കാളും വിറും വാശിയും നിറഞ്ഞതായിരുന്നു. അത് പോളിംഗ് നടക്കുന്ന ഘട്ടത്തിലും പ്രകടമായിരുന്നു.

നാലരയോടെ പോളിംഗ് അവസാനിച്ചു. എട്ടു മണിയോടെ ഫലപ്രഖ്യാപനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.