ജോണ്‍സണ്‍ ഡിക്രൂസ്: വ്യവഹാര ജീവിതത്തിന് ഹൈക്കോടതി മുറ്റത്ത് അന്ത്യം

johnson_dicruz johnson_dicruz_1

 

പുലിവാൽ ജോൺസണ് ആദരാഞ്ജലികൾ

ഇന്ന് കേരള ഹൈക്കോടതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ച ശ്രീ.കെ .എൽ .ജോൺസൺ എന്റെ കക്ഷിയും സുഹൃത്തും ആയിരുന്നു.
വിവാഹം കഴിക്കാതെ സ്വന്തം ജീവിതത്തിന്റെ ഏറിയ സമയം അദ്ദേഹം ചെലവഴിച്ചത് പൊതു കാര്യങ്ങൾക്കാണ്.
എന്നെ പരിചയപ്പെടുന്നത് തന്നെ പൊതുകാര്യങ്ങൾക്കായി അധികാര സ്ഥാപനങ്ങളിൽ സമർപ്പിക്കാനുള്ള ഹർജി എഴുതിക്കിട്ടാനായിരുന്നു.
ഉപജീവനത്തിനായി വാഹന ബ്രോക്കറായും കച്ചവടക്കാരനായും പ്രവർത്തിച്ചു. അതിൽ കിട്ടുന്ന ലാഭം ഹർജികൾ തയ്യാറാക്കുന്നതിനും തപാൽ ചെലവിനും യാത്രകൾക്കും ചെലവാക്കി.
ഇൻഡ്യൻ രാഷ്ട്രപതി മുതൽ നിരവധി വി.ഐ.പി കൾ ശ്രീ ജോൺസന് അയച്ച മറുപടികൾ മൂന്ന് വലിയ ഫയലുകളിൽ അദ്ദേഹം സൂക്ഷിച്ചിരുന്നു. അതിൽ നരസിംഹ റാവു, രാജീവ് ഗാന്ധി, വാജ്പേയ്, കെ.ആർ.നാരായണൻ, ഇ.എം.എസ്, എ.കെ.ആന്റണി, നായനാർ തുടങ്ങി ഒട്ടേറെ പേരുടെ കത്തുകൾ ഞാൻ കണ്ടിട്ടുണ്ട്.
കൊല്ലം ജില്ലാ ആശുപത്രിയിലെ വാച്ചർ മർദ്ദിച്ച് കൊന്ന രോഗിയുടെ വീട്ടുകാർക്കു വേണ്ടി അവർ പോലും അറിയാതെ മനുഷ്യാവകാശ കമ്മിഷനിൽ കേസ് നടത്തി പരിഹാരം വാങ്ങിക്കൊടുത്ത ചരിത്രമുണ്ട്.
ഏതോ ഒരു പൊതു പ്രശ്നമുന്നയിച്ച് അത് നിശ്ചിത ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ കൊല്ലം കളക്ടർക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് വർഷങ്ങൾക്ക് മുമ്പ് സമരാഹ്വാനം നടത്തിയത് എനിക്ക് ഓർമ്മയുണ്ട്.
ഇദ്ദേഹത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങൾ ഒന്നാം പേജിലും സപ്ലിമെന്റ് പേജുകളിലും പ്രകീർത്തിച്ച് എഴുതിയിട്ടുണ്ട്. അവരുടെ ആർക്കൈവ്സിൽ അതൊക്കെയുണ്ടാകും.
വെള്ള പാന്റ്സും ഷർട്ടും മാത്രം ഉപയോഗിച്ച് ശീലമുണ്ടായിരുന്ന ജോൺസൺ കൊല്ലത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് പുലിവാൽ ജോൺസൺ ആയിരുന്നു. അദ്ദേഹം നൽകുന്ന ഹർജിയിൽ നടപടിയുണ്ടായില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ ആ ഉദ്യോഗസ്ഥൻ പുലിവാൽ പിടിച്ച പോലെ ആകുമായിരുന്നു.
പേരയം പഞ്ചായത്തിനും ചിറ്റുമല ബ്ലോക് പഞ്ചായത്തിനുമെതിരെ നീതിക്കായി അഡ്വ അലക്സാണ്ടർ പണിക്കർ മുഖേന നടത്തിയ കേസ് അനുകൂലമായി വിധിച്ചിരുന്നു. അതിനെതിരെ ബ്ലോക് പഞ്ചായത്ത് ഹൈക്കോടതിയിൽ പോയപ്പോൾ ജോൺസൺ നേരിട്ട് ഹാജരായിരുന്നതുമാണ്. അനുകൂലമായി നേടിയ വിധി ഇപ്പോൾ വിധി നടത്ത് ഘട്ടത്തിലുമായിരുന്നു.
വസ്ത്രത്തിൽ മാത്രമല്ല മനസ്സിലും വെളുപ്പ് സൂക്ഷിച്ചത് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചയാളാണ്.
അപൂർവ്വജന്മം. ഇത്തരം ആളുകളുടെ മരണമാണ് യഥാർത്ഥത്തിൽ സമൂഹത്തിന് നഷ്ടമുണ്ടാക്കുന്നത്.
പക്ഷെ ഇത്തരക്കാരെ ആരും അറിയാറില്ല. അറിയിക്കാൻ ബാധ്യസ്ഥരായവർ തന്നെ തമസ്കരിക്കും.
പ്രണാമം! പുലിവാൽ ജോൺസൺ.

By Adv. Boris Akhil Paul

johnson_dicruz

ഇതിങ്ങനെ ഒന്നംകോളത്തിൽ അച്ചടിച്ചുവെക്കാൻ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ !
#MediaSadism

പി.എം. കൊച്ചു കുറു

മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
———–
പി.എം. കൊച്ചു കുറു ജനിച്ചത്‌ 1879 ഒക്ടോബർ 28 നു ആണ്.. മൂവാറ്റുപുഴയ്ക്കു  അടുത്തുള്ള വാളകം പഴയചിരങ്ങര കുടുംബത്തിൽ ആണ്  അദ്ധേഹത്തിന്റെ ജനനം .. ധാരാളം ഗാനങ്ങൾ അദ്ദേഹം ക്രിസ്തീയ ലോകത്തിനു നല്കി.. അതിൽ പ്രശസ്തമായ പ്രഭാത കീർത്തനങ്ങളിൽ ഒന്നാണ്.. ഈ ഗാനം … അദ്ധേഹത്തിന്റെ പ്രധാന ജോലി കാലികളെ മേയ്ക്കുന്നതയിരുന്നു .. അങ്ങനെ ഒരികൽ ദൈവം ചെയുന്ന നന്മകൾ ഓര്ത് ദൈവത്തെ അതിരാവിലെ മഹുത്വപെടുത്താൻ അദ്ദേഹം എഴുതിയതാണ് “മനമേ പക്ഷി ഗണങ്ങൾ..” ഒരു കാലത്ത് നേരം വെളുക്കുന്നതിനു മുന്‍പ് എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ഈ ഗാനം കേള്‍ക്കാമായിരുന്നു … ഇന്ന് സുഖസൌകര്യങ്ങൾ കൂടിയപ്പോൾ എല്ലാരും ദൈവത്തെ മറന്നു ജീവിക്കുന്നു..

മനമേ പക്ഷിഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയും ഉണർന്നിട്ടേശു പരനേ പാടി സ്തുതിക്ക

മനമേ നിന്നെ പരമോന്നതൻ പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനയ്ക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ

മൃഗജാലങ്ങൾ ഉണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തേക്കാളും നിർവ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ

O sing unto the LORD a new song; for he has done marvelous things…Psalm 98:1

ഫിദല്‍ കാസ്ട്രോ

ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു

fidel_castro

ഹവാന : ക്യൂബന്‍ വിപ്ലവ നായകനും ക്യൂബന്‍ മുന്‍ പ്രസിഡന്റുമായിരുന്ന ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.

My visits to Cuba have opened my eyes to the reality of that heroic island nation, the first liberated territory in America, now followed by Nicaragua. The media seem determined to paint the blackest picture of Cuba, but what I saw was different – full of promise and hope, a heroic achievement of a heroic nation. Will I shock you if I state my personal opinion that Fidel Castro’s speech in the U.N. (representing the non-aligned) was more to the point from a Christian perspective than Pope John Paul II’s presentation, both of them in October this year? Castro is really a world leader. I admire him and the Cuban people’s achievements in eradicating illiteracy, in health distribution, in equalization of income, in eliminating unemployment, in resisting the economic blockade and military attacks from the U.S.A., and in building the foundations of a just economy and an international socialist outlook in the people.

– Dr. Paulos Mar Gregorios

Fidel Castro – Wikipedia

Fidel Castro – Cold War – HISTORY.com

 

fidel_castro_1fidel_castro_2fidel_castro_3fidel_castro_4fidel_castro_5fidel_castro_6fidel_castro_7fidel_castro_8fidel_castro_13fidel_castro_10fidel_castro_11fidel_castro_12

ഇമ്മാനുവൽ കാന്റ്

kant
അറിവിന്റെ ഉറവിടത്തെ പറ്റി ആഴത്തിൽ ചിന്തിച്ച ജർമ്മൻ തത്വചിന്തക്കാനാണ് ഇമ്മാനുവൽ കാന്റ്. പാശ്ചാത്യതത്ത്വശാസ്ത്രത്തിൽ പ്ലേറ്റോയ്ക്കും, അരിസ്റ്റോട്ടിലിനും ഒപ്പമാണ് ഇമ്മാനുവൽ കാന്റ്ന്റെ സ്ഥാനം. കിഴക്കൻ പ്രഷ്യയിലെ കൊനിഗ്സ്ബെർഗിൽ ഒരു നിർധന കുടുംബത്തിലെ ഒൻപത് മക്കളിൽ നാലാമനായി 1724 ൽ ഇമ്മാനുവൽ കാന്റ് ജനിച്ചു. ചെറുപ്പത്തിലെ പഠനത്തിൽ മികവു പുലർത്തിയ കാന്റ് കൊനിഗ്സ്ബെർഗിലെ സർവകാശാലയിൽ പഠനം പൂർത്തിയാക്കിയ ശേഷം കുറേനാൾ വിദ്യാർത്ഥികൾക്ക് ട്യൂഷനെടുത്തു ജീവിച്ചു.

പിന്നീട് കൊനിഗ്സ്ബെർഗ്
യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ അദ്ദേഹം തുടർന്നുള്ള 40 വർഷം അവിടെ തന്നെ കഴിച്ചുകൂട്ടി. യൂണിവേഴ്സിറ്റിയിൽ സയൻസും, ഗണിതവും, നരവംശശാസ്ത്രവും, ഭൂമിശാസ്ത്രവും പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആത്മീയവാദത്തിലെക്കും , അനുഭവജ്ഞാന സിദ്ധാന്തത്തിലേകും ശ്രദ്ധതിരിച്ചത്.

ഒരേസമയം യുക്തിഭദ്രവും, സംശയങ്ങൾ നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ. യുക്തിയും, അനുഭവവും തമ്മിലുള്ള ബന്ധവും ഇവ അറിവ് തേടുന്നതിൽ മനുഷ്യനെ എത്രത്തോളം സഹായിക്കുന്നു എന്ന അന്വേഷണവുമാണ് കാന്റിന്റെ തത്ത്വചിന്തയുടെ കാതൽ.

ചിന്തയുടെ തനിമയും പരപ്പുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. യുക്തിവാദവും അനുഭവവും തമ്മിലുള്ള വടംവലി നടക്കുന്ന കാലഘട്ടത്തിലാണ് രണ്ടും ചേർന്നേ മനുഷ്യന് വിജ്ഞാനം നേടാനാവൂവെന്ന വാദവുമായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടുന്നത്. അനുഭവസിദ്ധമാണ് എല്ലാ അറിവും, വിശ്വാസവും എന്ന വാദഗതിയെ കാന്റ് അംഗീകരിച്ചു. എന്നാൽ, അങ്ങനെ ലഭിക്കുന്ന അറിവിനെയും വിശ്വാസങ്ങളെയും ന്യായീകരിക്കാനാവില്ലെന്ന അവരുടെ വാദത്തെ കാന്റ് ചോദ്യം ചെയ്തു.

അതേ സമയം യുക്തിവാദികളെയും അദ്ദേഹം വെറുതെ വിട്ടില്ല. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന എല്ലാ സത്യങ്ങളെയും യാഥാർഥ്യങ്ങളെയും യുക്തിവാദം കൊണ്ടു മാത്രം ഉണ്ടെന്നൊ ഇല്ലെന്നോ സ്ഥാപിക്കാനാവും എന്ന യുക്തിവാദികളുടെ നിലപാട് കാന്റ് അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ ഈ നിലപാടുകളെ പിൻ കാലത്ത് ഫ്രഡറിക്ക് നീഷ്ച്ചേ വിമർശിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് അതീന്ദ്രിയമായ ജ്ഞാനം മനുഷ്യന് സാധ്യമോ എന്ന ചിന്തയുമായി കാന്റ് മുന്നോട്ടു പോയത്. ഈശ്വരൻ ഉണ്ടോ? ആത്മാവ് നശിക്കുകയില്ലേ? മനുഷ്യന് സ്വതന്ത്ര ഇച്ഛയുണ്ടോ? എന്നു തുടങ്ങിയ കാര്യങ്ങളെ പറ്റി അദ്ദേഹം ചിന്തിച്ചു. 1781 ൽ പ്രസിദ്ധികരിച്ച ” ക്രിട്ടിക് ഓഫ് പ്യൂവർ റീസൺ” എന്ന ക്ലാസിക് ഗ്രന്ഥത്തിലുടെ തത്ത്വശാസ്ത്രരംഗത്ത് ഈ വിഷയങ്ങളെപ്പറ്റി അദ്ദേഹം ഗൗരവപൂർണമായ ചർച്ചക്ക് തുടക്കമിട്ടു. ജർമ്മൻ ഭാഷയിലായിരുന്നു ഈ ഗ്രന്ഥം . അതിനാൽ അതിന്റെ വിവർത്തനം പലരേയും വലച്ചു. എങ്കിലും വളരെ സാവധാനത്തിലാണെങ്കിലും കാന്റിന്റെ ചിന്തകൾ ആധുനിക തത്വചിന്തയുടെ നെടും തൂണുകളായി മാറി.

കാൻറിന്റെ ഇത്തരം നിലപാടുകളും, ആശയങ്ങളും ധാരാളം പേരേ അദ്ദേഹത്തിന്റെ ശത്രുക്കളാക്കി. 1793 ൽ അദ്ദേഹം പ്രസിദ്ധികരിച്ച ” റിലിജിയൻ വിതിൻ ദ ലിമിറ്റ്സ് ഓഫ് റീസൺ ” ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കി. മതപരമായ വിശ്വാസങ്ങളെയും, സങ്കൽപ്പങ്ങളെയും യുക്തിയുടെ നാലതിരുകളിൽ നിന്നുകൊണ്ട് വിലയിരുത്തിയത് അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിക്കാരുടെ എതിർപ്പിനിടയാക്കി. ഭരണാധികാരിയായിരുന്ന ഫ്രെഡറിക് വില്യം മൂന്നാമൻ രാജാവ്, ഇതേത്തുടർന്ന് ദൈവശാസ്ത്ര രചനകളിൽ നിന്ന് കാന്റിന് വിലക്ക് എർപ്പെടുത്തി.

എങ്കിലും കാന്റ് തന്റെ ചിന്തയും എഴുത്തും തുടർന്നു. ചിട്ടയായ ജീവിതവും, ആർക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റവും സ്വഭാവ വിശേഷങ്ങളും ജീവിതസായഹ്നത്തിൽ അദ്ദേഹത്തിന് വിശാലമായ സൗഹൃദയ വലയം സൃഷ്ടിച്ചുനൽക്കി.

പഠിച്ചും, പഠിപ്പിച്ചും ഏറേ പേരുടെ ആരാധന നേടിയെടുത്ത ഇമ്മാനവൽ കാന്റ് എന്ന പ്രതിഭാശാലി 1804ൽ ഇഹലോകവാസം വെടിഞ്ഞു.

Source