അവരുടെ പാദങ്ങളിലേക്കു നോക്കൂ / ഫാ. ബോബി ജോസ് കട്ടിക്കാട്

fr-boby-jose

സെമിനാരിയിലെ പഠനകാലത്ത് ഞങ്ങൾക്ക് ആചാര്യനിൽ നിന്ന് കിട്ടുന്ന ഉപദേശം, സ്ത്രീകളോട് സംസാരിക്കുമ്പോൾ നിങ്ങൾ അവരുെട കാൽപാദങ്ങളിൽ മാത്രമേ നോക്കാൻ പാടുള്ളൂവെന്നാണ്. അത് പഴയൊരാശ്രമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു പറഞ്ഞ ‘മോഡസ്റ്റി’യുടെ പ്രശ്നമാകാം. പക്ഷേ, എന്നെ സംബന്ധിച്ച് സ്ത്രീയുടെ പാദങ്ങളിൽ നോക്കിയപ്പോഴാണു പ്രശ്നം തോന്നിയത്. എന്തു മാത്രം അലഞ്ഞിട്ടുള്ള കാലടികളാണ് അവയെന്ന തിരിച്ചറിവിൽ എന്റെ മനസ്സുലഞ്ഞു. അടുത്ത കാലത്ത് വായിച്ച, കെ. അരവിന്ദാക്ഷന്റെ ‘കാലുകൾ പറയുന്നത്’ എന്ന പുസ്തകമെന്നെ സ്പർശിച്ചതും ഇക്കാരണത്താലായിരുന്നു.

ഒരു മനുഷ്യൻ ജീവിച്ച ജീവിതം അയാളുെട കാലടികളിൽ ഉണ്ടെന്നാണതിൽ. മരിച്ചു കഴിഞ്ഞ് രണ്ടു കാലും കൂട്ടിക്കെട്ടി കിടത്തുന്നു. അത്രയും ചുരുങ്ങിയ ഇടത്തിനുള്ളിലുണ്ട് അയാൾ നടന്നതും അലഞ്ഞതും ഒാടിത്തളർന്നതുെമാക്കെയായ ജീവിതം. ഞാൻ വളർന്ന ചുറ്റുപാടുകളിൽ കണ്ട മനുഷ്യരുടേത് പട്ടിണി നിറഞ്ഞ ജീവിതമായിരുന്നു. ആ മേഖലയിൽ കടപ്പുറത്തു നിന്നുള്ള ആളുകളായിരുന്നു. ഞാൻ കണ്ടിട്ടുള്ള സ്ത്രീകളെളെല്ലാം ഒാടിക്കൊണ്ടിരിക്കുകയായിരുന്നു. ജീവിക്കാനുള്ള നെട്ടോട്ടം. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു, സ്ത്രീയുടെ കാൽപാദങ്ങളിലേക്കു നോക്കുകയാണെങ്കിൽ കുറച്ചു കൂടി കുറ്റബോധത്തോടെയും ആദരവോടെയും അവരെ പുരുഷന്മാർക്ക് കാണാൻ പറ്റുമെന്ന്. സത്യത്തിലെന്റെ മൊണാസ്റ്ററി ജീവിതമാണ് സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെ പ്രകാശിപ്പിച്ചത്.

കസൻദ്സാക്കിസ് ആണ് എനിക്കേറ്റവും പ്രിയ എഴുത്തുകാരൻ. അദ്ദേഹം തന്റെ പിതാമഹന്റെ ഒരനുഭവം പറയുന്നുണ്ട്. കൃഷിക്കാരനായ ആ വൃദ്ധൻ വൈകിട്ടു പണി കഴിഞ്ഞ് വരുമ്പോൾ ഭാര്യ പാത്രത്തിൽ വെള്ളമെടുത്ത് കാലു കഴുകിക്കാറുണ്ട്. ഒരു ദിവസം വൃദ്ധയായ ഭാര്യ ഇങ്ങനെ തന്റെ കാലു കഴുകിക്കുമ്പോൾ അയാൾ അവരുെട കൈകളിലേക്ക് നോക്കി. അയാളപ്പോൾ നടുക്കത്തോടെ ചിന്തിച്ചു. ‘എത്ര ആരോഗ്യത്തോടെ അഴകോടെ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന സ്ത്രീയുടെ കരങ്ങളാണിത്! ഇപ്പോഴിങ്ങനെ മെല്ലിച്ച്…’ ആദ്യമായി അയാൾക്കു മനഃസ്താപം തോന്നി. അയാൾ കാലു കൊണ്ട് ആ വെള്ളപ്പാത്രം തട്ടി മാറ്റി, പറഞ്ഞു: ‘‘നീെയന്റെ പാദം കഴുകരുത് ഇനി െതാട്ട്. കാരണം നീയെന്റ ദാസിയൊന്നുമല്ല. ഇനി മുതൽ നീയെന്റെ രാജ്ഞിയാണ്.’’ അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടായാൽ നമുക്ക് കാണാൻ പറ്റും, നമ്മൾ അത്ര ആദരവോ സ്നഹമോ വീട്ടിലെ സ്ത്രീകളോട് പ്രകടിപ്പിച്ചിട്ടില്ലെന്ന്. നമ്മുെട ഒരു നല്ല വാക്ക് കേൾക്കാതെ ചിലപ്പോൾ വീട്ടിലെ സ്ത്രീകൾ മരിച്ചു പോയിട്ടുണ്ടാകും. അതൊരു വീണ്ടു വിചാരമാണ്

സ്ത്രീക്ക് വീടിനകത്തും പുറത്തും അഭിമാനത്തോടെ ജീവിക്കാനാകണം / മഞ്ജു വാര്യര്‍

manju

ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അഭിമാനത്തോടെ ജീവിക്കാനാകണം. നിര്‍ഭയമായി ജോലിചെയ്യാനും സഞ്ചരിക്കാനുമാകണം. ഈ നിമിഷം മനസ്സില്‍ എന്റെ പ്രിയകൂട്ടുകാരി മാത്രമല്ല ഉള്ളത്. ആ ദിവസത്തിന്റെ പിറ്റേന്ന് കണ്ടപ്പോള്‍ അവളുടെ മുഖം കണ്ണാടിപോലെയാണ് എനിക്ക് തോന്നിയത്. ഉടഞ്ഞുപോകാത്ത ഒരു കണ്ണാടി. അതില്‍ ഞാന്‍ എന്നെയും ഒരുപാട് അമ്മമാരെയും പെണ്മക്കളെയും സഹോദരിമാരെയും കണ്ടു. അവളുടെ മുഖം ഓര്‍ത്തുകൊണ്ട് ഒന്നുകണ്ണടച്ചാല്‍ നിങ്ങള്‍ക്കും അത് കാണാനാകും.

ഒരു സിനിമാതാരം ആക്രമിക്കപ്പെട്ടതുകൊണ്ടാണ് ഇത്രയും വാര്‍ത്തകളും പ്രതികരണങ്ങളുമെന്ന വാദം പലയിടത്തുനിന്നായി കേള്‍ക്കുന്നു. അവളുടെ മുഖം അതിനുള്ള മറുപടികൂടിയാണ്. അവള്‍ ആരുമായിക്കൊള്ളട്ടെ, സിനിമാതാരമോ അതിലും അപ്പുറമുള്ള മറ്റാരെങ്കിലുമോ… അങ്ങനെ ആരും… പക്ഷേ, ആദ്യം അവളെ ഒരു പെണ്‍കുട്ടിയായി മാത്രം കാണുക. എപ്പോഴും ചിരിച്ചുകൊണ്ടുനടന്ന ഒരു പെണ്‍കുട്ടി. അവള്‍ തിരക്കേറിയ ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നു. ജീവിതത്തില്‍ ഏറ്റവും ക്രൂരമായി അവള്‍ക്ക് മുറിവേല്‍ക്കുന്നു. അത് നമ്മളില്‍ ആര്‍ക്കും സംഭവിക്കാമായിരുന്നു. അതാണ് ചിന്തിക്കേണ്ടത്. അവള്‍ സിനിമാതാരമായിരുന്നു എന്നത് രണ്ടാമത്തെ കാര്യം മാത്രം. ദയവായി അവളില്‍ ആദ്യം നാം നമ്മളിലൊരാളെ കാണുക.

പരസ്പരമുള്ള കുറ്റപ്പെടുത്തലുകളല്ല വേണ്ടത്. ചോദ്യചിഹ്നങ്ങള്‍ അടുത്ത ഇരയ്ക്കുള്ള ചൂണ്ടക്കൊളുത്തോ അപമാനിക്കപ്പെട്ടവരുടെ കഴുത്തിലേക്ക് സമൂഹം ഇട്ടുകൊടുക്കുന്ന കയര്‍ക്കുരുക്കോ ആയി മാറുകയാണ്. അതുകൊണ്ട് നമുക്ക്, എന്തുകൊണ്ട് ഇങ്ങനെ എന്നുള്ളതിനുള്ള ഉത്തരം കണ്ടെത്തി എന്നേക്കുമായി ഒരു തിരുത്തിനുവേണ്ടി ഇറങ്ങാം.അഹങ്കരിക്കാനും അലങ്കരിക്കാനും പലതുണ്ട് കേരളം എന്ന പേരിന്. സമ്പൂര്‍ണസാക്ഷരതയില്‍തുടങ്ങി ലിംഗനീതിയില്‍ വരെയെത്തുന്നു നാം ഊതിപ്പെരുപ്പിച്ചുവച്ചിരിക്കുന്ന വിശേഷണങ്ങളുടെ മനോഹാരിതകള്‍. പക്ഷേ, അവ സോപ്പുകുമിളയെന്നോണം പൊട്ടിപ്പോകുന്നതുകണ്ട് തലകുനിക്കുകയാണ് നാം ഇപ്പോള്‍. രാത്രിയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍പ്പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ലാത്ത നാടിന് എങ്ങനെയാണ് മറ്റുള്ളവര്‍ക്കുമുന്നില്‍ നിവര്‍ന്നുനില്‍ക്കാനാകുക? സൗമ്യയും ജിഷയും ആക്രമിക്കപ്പെട്ടപ്പോള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടിമുറിയെയും വീടിനെയും പറ്റി പരിതപിച്ച നമുക്ക് ഇപ്പോഴെന്ത് പറയാനാകും?
കുറ്റവാളിയുടെ സ്ഥാനത്ത് മലയാളിയുടെ മനോഭാവമല്ലാതെ മറ്റൊന്നുമല്ല. സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കുന്ന ഒരു സമൂഹക്രമത്തില്‍ ഇങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കില്ല. ആ സംസ്‌കാരം വീടിനകത്തും പുറത്തും ഒരുപോലെ നിറയണം. തെരുവില്‍ മുറിവേല്‍പ്പിക്കപ്പെടുന്നതുപോലെതന്നെയാണ് വീടിനകത്ത് ഒരു സ്ത്രീ മാനസികമായും ശാരീരികമായും അപമാനിക്കപ്പെടുന്നതും. വികലമായ മനോനിലയുടെ തുടക്കം അവിടെയാണ്. വാക്കുകൊണ്ടും നോട്ടംകൊണ്ടും ഒടുവില്‍ കായികബലംകൊണ്ടും അപമാനിക്കാനുള്ള വികൃതമായ മനോഭാവം അങ്ങനെയാണ് രൂപപ്പെടുന്നത്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ വീട്ടകങ്ങളില്‍നിന്ന് തുടങ്ങി അതിപ്പോള്‍ സമൂഹത്തിലാകെ വിഷപ്പുകപോലെ നിറഞ്ഞുനില്‍ക്കുന്നു. അതില്‍ ശ്വാസംമുട്ടിയാണ് സ്ത്രീയുടെ ഓരോദിവസവും കടന്നുപോകുന്നത്. ഏതുനിമിഷവും പിടഞ്ഞുവീണേക്കാം.

ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിയാകുന്ന ആ സംഭവമുണ്ടായത് ഞാന്‍ പതിവായി പോകാറുള്ള വഴിയില്‍വച്ചാണ്. ആ നേരത്ത് എത്രയോവട്ടം എനിക്ക് തനിച്ച് സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. ആ വഴിയും ആ നേരവും പരിചിതമായ ആര്‍ക്കും നാളെയുണ്ടാകില്ലേ അതുപോലൊരു ദുരന്തം? നമുക്കിടയില്‍ ഇങ്ങനെ വികലമായ മനോനിലയുള്ളവര്‍ കുറവായിരിക്കാം. പക്ഷേ, അവര്‍ വിഷമയമാക്കുന്നത് ഒരു സമൂഹത്തെ മുഴുവനാണ്.
തനിക്ക് സ്ത്രീയില്‍നിന്ന് കിട്ടുന്ന ബഹുമാനം തിരിച്ച് അവള്‍ക്കും നല്‍കാനുള്ള മനോനില പുരുഷന്‍ കൈവരിച്ചാല്‍ അന്നുതീരും ഇതെല്ലാം. അങ്ങനെയൊരു സമൂഹത്തില്‍ സ്ത്രീ ഏതുനേരവും ഏതുവഴിയിലും സുരക്ഷിതയായിരിക്കും. ഈ പരസ്പരബഹുമാനവും തുല്യതയും ഏതുരംഗത്തും വേണം; തീര്‍ച്ചയായും സിനിമയിലും.ഒരുസ്ത്രീക്ക് വീടിനകത്തും പുറത്തും അഭിമാനത്തോടെ ജീവിക്കാനാകണം. നിര്‍ഭയമായി ജോലിചെയ്യാനും സഞ്ചരിക്കാനുമാകണം. അങ്ങനെയൊരു സാഹചര്യം രൂപപ്പെട്ടാല്‍ മാത്രമേ ആത്മവിശ്വാസമുള്ള സ്ത്രീസമൂഹം സൃഷ്ടിക്കപ്പെടൂ.സമൂഹത്തിലെ ക്രിമിനലുകള്‍ സിനിമയിലേക്കും നുഴഞ്ഞുകയറിയെന്നതിന്റെ ഞെട്ടല്‍കൂടിയുണ്ട് ഇപ്പോള്‍.

കഴിഞ്ഞദിവസത്തെ സംഭവം യാദൃച്ഛികമല്ല. ക്രിമിനലുകള്‍ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. െ്രെഡവറെ വിലയ്‌ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡില്‍ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്‌മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക… അങ്ങനെ ഓരോന്നും നേരത്തേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ പറഞ്ഞതും. അതാണ് അന്വേഷണത്തില്‍ തെളിയേണ്ടത്. എനിക്ക് ഇവിടത്തെ നമ്മുടെ സര്‍ക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ട്. സത്യം ഒടുവില്‍ തെളിയുകതന്നെ ചെയ്യും.

സംസ്‌കാരത്തിലുള്ള മാറ്റംപോലെത്തന്നെ പ്രധാനമാണ് ഇത്തരം സംഭവങ്ങള്‍ക്കുള്ള ശിക്ഷാവിധിയിലെ തിരുത്തും. വധശിക്ഷയ്ക്കുവേണ്ടിയുള്ള മുറവിളിയല്ല ഇത്. തന്റെ സഹജീവിയെ ഒരു ഇറച്ചിക്കഷ്ണംപോലെ കാണുകയും ഏറ്റവും നീചമായി ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് പരമാവധി ശിക്ഷയാണ് വേണ്ടത്. ഇനി ഇങ്ങനെയൊന്ന് ചെയ്യാന്‍ ആരും ഭയപ്പെടുംവിധമുള്ള ശിക്ഷ. ഇങ്ങനെ തിരുത്തലുകള്‍ മനസ്സിലും സമൂഹത്തിലും വരട്ടെ. സഹതാപത്തിന്റെ ഏതാനുംനാള്‍ കഴിഞ്ഞ് ഉപചാരം പറഞ്ഞ് പിരിയാതെ നമുക്ക് അതിനുവേണ്ടി ഇറങ്ങാം, ഈ നിമിഷം.

Source

മദ്യപാനികൾക്കൊരു സന്തോഷവാർത്ത: പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും.

കപ്പളം, ഓമ, പപ്പായ തുടങ്ങിയ പല പേരു കളിലും
അറിയപ്പെടുന്ന പപ്പായ യുടെ അത്ഭുത ഔഷധ ശക്തിയെക്കുറിച്ച് നാം അറിയുന്നത് ചിക്കൻ ഗുനിയ കേരളമാകെ പടർന്നു പിടിച്ചപ്പോഴാണ് എന്നാൽ ഇപ്പോഴിതാ

മദ്യപാനികൾക്കൊരു സന്തോഷവാർത്ത: പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും.

പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌. ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.
ക്യാൻസർ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത്‌ ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക്‌ ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാൽ സമ്പന്നമാണെന്ന് അറിയാമോ. അതിനാൽ തന്നെ ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവർക്ക്‌ ഒരു മികച്ച പോഷകാഹാരമായി പപ്പായ കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.
എന്നാല്‍ ഏറ്റവും പ്രധാനം ലിവർ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവർ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് കഴിയും. കഴിക്കാൻ അൽപം ചവർപ്പുള്ളതിനാൽ പപ്പായക്കുരു കഴിക്കാൻ ചില ശാസ്ത്രീയ രീതികൾ അവലംബിക്കാം. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ.  എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി.   നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി.   കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്‌. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്.   (കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ)   എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂർണ്ണമായും നഷ്ടപ്പെടില്ല.   കപ്പ കഴിച്ചാൽ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയർ നിറഞ്ഞത്‌ കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക.   സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും.   മീനിലും ഇറച്ചിയിലും പയരിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡ്നെ പൂർണ്ണമായും നിർവീര്യമാക്കും.   അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.   ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്ക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.  കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണമാ..

പി.എം. കൊച്ചു കുറു

മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
———–
പി.എം. കൊച്ചു കുറു ജനിച്ചത്‌ 1879 ഒക്ടോബർ 28 നു ആണ്.. മൂവാറ്റുപുഴയ്ക്കു  അടുത്തുള്ള വാളകം പഴയചിരങ്ങര കുടുംബത്തിൽ ആണ്  അദ്ധേഹത്തിന്റെ ജനനം .. ധാരാളം ഗാനങ്ങൾ അദ്ദേഹം ക്രിസ്തീയ ലോകത്തിനു നല്കി.. അതിൽ പ്രശസ്തമായ പ്രഭാത കീർത്തനങ്ങളിൽ ഒന്നാണ്.. ഈ ഗാനം … അദ്ധേഹത്തിന്റെ പ്രധാന ജോലി കാലികളെ മേയ്ക്കുന്നതയിരുന്നു .. അങ്ങനെ ഒരികൽ ദൈവം ചെയുന്ന നന്മകൾ ഓര്ത് ദൈവത്തെ അതിരാവിലെ മഹുത്വപെടുത്താൻ അദ്ദേഹം എഴുതിയതാണ് “മനമേ പക്ഷി ഗണങ്ങൾ..” ഒരു കാലത്ത് നേരം വെളുക്കുന്നതിനു മുന്‍പ് എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ഈ ഗാനം കേള്‍ക്കാമായിരുന്നു … ഇന്ന് സുഖസൌകര്യങ്ങൾ കൂടിയപ്പോൾ എല്ലാരും ദൈവത്തെ മറന്നു ജീവിക്കുന്നു..

മനമേ പക്ഷിഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയും ഉണർന്നിട്ടേശു പരനേ പാടി സ്തുതിക്ക

മനമേ നിന്നെ പരമോന്നതൻ പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനയ്ക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ

മൃഗജാലങ്ങൾ ഉണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തേക്കാളും നിർവ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ

O sing unto the LORD a new song; for he has done marvelous things…Psalm 98:1

മനോന്മണിയം സുന്ദരൻ പിള്ളയ്ക്കും മകൻ പി എസ് നടരാജ പിള്ളയ്ക്കും ബിജെപിയുടെ ആദരം

nadarajapilla

തിരുവനന്തപുരം: മനോന്മണിയം സുന്ദരൻ പിള്ളയ്ക്കും മകൻ പി എസ്  നടരാജ പിള്ളയ്ക്കും ബിജെപിയുടെ ആദരം. ലോ അക്കാദമി സമരപ്പന്തലിലാണ് ബിജെപി ആദരം സംഘടിപ്പിച്ചത്. ഇരുവരുടെ ചിത്രങ്ങളിൽ മാല ചാർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരുവരുടേയും ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. ചടങ്ങിൽ നടരാജപിള്ളയുടെ മക്കളായ വെങ്കിടേഷ്, രാഗിണി ചെറുമക്കളായ വരദൻ, മുരുകൻ എന്നിവരെ ആദരിക്കുകയും ചെയ്തു.

നാടിന് വേണ്ടി ജീവിച്ച് മരിച്ച ഇരുവരുടേയും പേര് ഓർക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയ സമൂഹത്തിന് അപമാനമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇരുവരുടെയും ധന്യ സ്മരണകളെ വികലമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലോ അക്കാദമിയുടെ സ്ഥാപനത്തിന് തന്നെ കാരണക്കാരായവരെ അപമാനിക്കുകയും ഭൂമി കയ്യടിവെച്ചിരിക്കുന്നവരെ തലോടുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പിണറായിക്ക് മുഖ്യമന്ത്രി കസേര കിട്ടാൻ ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചവരെ തന്നെ മറക്കുന്നത് ആ പദവിയോടു ചെയ്യുന്ന അവഹേളനമാണ്. ഏതോ ഒരു പിള്ള എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം മനപ്പൂർവ്വമാണ്.  നടരാജപിള്ളയുടെ കുടുംബം ഭൂമി വിട്ടു നൽകിയത് കച്ചവടം നടത്താനല്ല. പൊതു ആവശ്യത്തിനാണ്. കൊള്ളലാഭത്തിനായി പൊതുമുതൽ ഉപയോഗിക്കുന്നവർക്ക് വേണ്ടി ത്യാഗികളെ അപമാനിക്കുന്ന മുഖ്യമന്ത്രിയെ ഓർത്ത് മലയാളികളുടെ തല കുനിയുകയാണ്. മലയാളിയുടെ അന്തസ്സിനേയും അഭിമാനത്തേയും ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി ഇരിക്കുന്ന പദവിയോട് നീതി പുലർത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ വി വി രാജേഷ്, സി ശിവൻകുട്ടി അഡ്വ ജെ ആർ പത്മകുമാർ എന്നിവരും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ നടരാജപിള്ളയുടെ വീട്ടിലെത്തിയ കുമ്മനത്തെ അദ്ദേഹത്തിന്‍റെ മകൻ വെങ്കിടേഷ് സ്വീകരിച്ചു. നടരാജപിള്ളയുടെ മക്കൾക്കും ചെറുമക്കൾക്കുമൊപ്പമാണ് കുമ്മനം ലോ അക്കാദമിയിലെ സമരപ്പന്തലിലെത്തിയത്. സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി, സംസ്ഥാന വക്താവ് അഡ്വ ജെ ആർ പത്മകുമാർ എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.