
Category: Malankara Orthodox Church
99th Anniversary of the Double Martyrdom at Mulanthuruthy / Dr Kurian Thomas

For a century, freedom struggles against attempts of those owing allegiance to Antioch for establishing supremacy over Malankara Church have been going on and we have in our memory those who sacrificed their lives in such struggles; among the lay persons, we have Varkey Varghese (Anappappy) who was killed while serving as a bodyguard to St Dionysius Vattasseril. Again, we have Onankunju, a native of Kadamattom who was stoned to death in the seventies. Apart from such laypersons, we have a solitary priest too, Thoppil Ponnedathu Mathai Kathanar, Vicar of Marthoman Church Mulanthuruthy who was killed much earlier than the above two.
He was born in 1872 as the grandson of Thoppil Cheriathu Cheriya Kathanar, Vicar of the historical Mulanthuruthy Church. After primary education, he commenced priestly education under St Gregoriose of Parumala, who was from his own family. Mar Gregoriose accepted him whole heartedly as he was from the same locality where Mar Gregoriose was from, most affectionately. Shortly after commencement of priestly education, Mar Gregoriose ordained him as a Korooyo. Gradually, other hierarchical ordination up to that of Kasheesho was conferred by Mar Gregoriose himself. After ordination as a Kasheesho, Mathai Kathanar took over as the Vicar of Mulanthuruthy Church.
Mar Gregoriose was the celebrant of the Holy Matrimony of Deacon Mathai; the bride, a choice of Mar Gregoriose, was from the Vayalipparambil family at Akapparambu. Some landed property was purchased using the dowry and a contribution of Mar Gregoriose for Mathai Kathanar. Mathai Kathanar was one who led a noble life as a model to all. He was blessed with four sons and a daughter.
Pulikoottil Mar Dionysius was the then Malankara Metropolitan; Mathai Kathanar held Metropolitan in high esteem and respected him greatly. Such respects and honor, he continued to Mar Vattasseril Dionysius also after he succeeded as Malankara Metropolitan.
Abdulla II Patriarch excommunicated Mar Vattasseril Metropolitan without any valid reasons thereof, as he refused to surrender all temporal authority to the Patriarch. This incident took place on 1911 Edavam 26, but had no basic justification. However, there was a group of dissidents within the Church who moved strategies to create schism within and made Kochuparambil Paulos Mar Coorilose their leader and stood for the ex communication to be implemented. Mar Coorilose was one who was ordained along with Mar Dionysius. They started creating problems for Mar Dionysius and also to Mulanthuruthy Church. They had reasonably good influence in Northern parishes.
Here, Mathai Kathanar expressed his stand very strongly. He declared his support to the canonical Malankara Metropolitan Mar Dionysius. The blood relationship he was having with Mar Coorilose was no issue for Mathai Kathanar. Moreover, Mar Coorilose was a local person, which too was not a botheration for Mathai Kathanar. Despite all these, he succeeded to retain a great majority of believers with the Malankara Church under Mar Dionysius.
While retaining his position as the Vicar of Mulanthuruthy Church, he found time to serve Vettikkal Dayro and the Kandanadu Chapel, the later set up by Vattasseril Thirumeni. Mulanthuruthy Church was very lucrative, but Mathai Kathanar took care of Vettikkal Dayro and Kandanadu Chapel, the latter having developed to Carmel Dayro, after allowing his Co Vicars to look after Mulanthuruthy Church.
The opposing faction was convinced that to take control of Mulanthuruthy Church, Mathai Kathanar had to be removed. This was not easy. So they sought help from Paulos Mar Athanasius of Aluva, considered by them as the Malankara Metropolitan to issue orders to ex communicate him. But the order of ex communication was not read in Mulanthuruthy Church because the Co Vicars refused to dance to their tune. Thus, their attempts failed totally.
Chalil Kochu Korah was a close personal friend of Mathai Kathanar as also a helping hand. He was a social reformer respected highly in the area. He stood strongly with Mathai Kathanar. He had a title Manushyam as a privilege inherited by Chalil family. This was considered a status.
On 1097 Chingam 25 (1921 AD), Mathai Kathanar and Chalil Kochu Korah were standing on the second floor of the Church building discussing some matters. Suddenly, a man, school teacher by profession, blind with piety to Antioch ran up and beat Mathai Kathanar and Kochu Korah very badly and both fell down unconscious.
Kochu Korah died two days after, on 27 Chingam, but Mathai Kathanar could not get up and was bed ridden for a few months. He passed away on December 23, 1921 and entombed at Mulanthuruthy Church. The assailant was arrested by Cochin government and imprisoned. But he lost his senses and wandered across streets as totally insane for long and died.
In the mean time, Vattasseril Mar Dionysius and Kundara Kochu Thirumeni (later, Geevarghese II Catholicose) visited Mathai Kathanar and had celebrated Katheela service.
It may be noted that L/L Paulos Mar Gregoriose was a grandson of the brother of Mathai Kathanar.
തിരുവാർപ്പ് മർത്തശ്മൂനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

കോട്ടയം ∙ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിനിടയിൽ തിരുവാർപ്പ് മർത്തശ്മൂനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പുലർച്ചെ നാലിന് ആരംഭിച്ച നടപടികൾ എട്ടോടെ പൂർത്തിയായി. പള്ളിമേടയിൽ താമസിച്ചിരുന്ന മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസിനെ ബലമായി പുറത്താക്കി. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.
തഹസിൽദാർ കഴിഞ്ഞ ദിവസം പള്ളിയിൽ എത്തി തോമസ് മാർ അലക്സന്ത്രയോസ് ഉൾപ്പെടെയുള്ള യാക്കോബായ സഭാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. പള്ളിയുടെ താക്കോൽ കൈമാറാമെങ്കിലും സെമിത്തേരി, മെത്രാപ്പൊലീത്ത താമസിക്കുന്ന മുറി, സൺഡേ സ്കൂൾ എന്നിവയുടെ താക്കോൽ കൈമാറില്ലെന്ന നിലപാടിലായിരുന്നു യാക്കോബായ സഭ.
തുടർന്ന് മടങ്ങിയ തഹസിൽദാരും റവന്യു സംഘവും ഇന്നലെ പുലർച്ചെ നടപടികൾക്കായി എത്തുകയായിരുന്നു. ഈ സമയത്ത് നൂറോളം വിശ്വാസികൾ പള്ളിയിൽ കൂടിയിരുന്നു. ഇവരെ പൊലീസ് പുറത്താക്കി. പ്രധാന ഗേറ്റ് മുതലുള്ളവയുടെ പൂട്ടുകൾ പൊളിച്ച് പുതിയവ സ്ഥാപിച്ചു. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. അഗ്നിരക്ഷാസേന പള്ളിമേടയുടെ പൂട്ട് പൊളിച്ചാണ് തോമസ് മാർ അലക്സന്ത്രയോസിന്റെ മുറിയിൽ കയറിയത്.
പൊലീസ് ജീപ്പിൽ മെത്രാപ്പൊലീത്തയെ കോട്ടയം റെസ്റ്റ് ഹൗസിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തു കൊണ്ടുപോയ പള്ളിമേടയിലേക്ക് തിരികെ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം റെസ്റ്റ് ഹൗസിൽ ഉപവാസ സമരം നടത്തി. ഇന്നു മുതൽ പള്ളിക്കു സമീപം കൊച്ചുപാലത്തിലുള്ള കുരിശിൻതൊട്ടിയിൽ തോമസ് മാർ അലക്സന്ത്രയോസ് സമരം ആരംഭിക്കുമെന്നു പള്ളി ഭാരവാഹികൾ പറഞ്ഞു.
ശവസംസ്കാരം / ഡോ. സഖറിയാസ് മാര്‍ അപ്രേം

1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാട് എന്ത്?
പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം ദഹിപ്പിക്കുവാന്‍ മാത്രം അനുവാദമുള്ള പ്രദേശങ്ങളില്‍ ഈ സാഹചര്യത്തില്‍ ദഹിപ്പിക്കുവാനുള്ള അനുവാദം നല്‍കുന്നു. ഉദാ. സിംഗപ്പൂര്‍.
2. മൃതശരീരം പൂര്‍ണ്ണമായി ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കാരം എങ്ങനെ നടത്തും?
ഭാഗീകമായിട്ടെങ്കിലും ശരീരാവയവങ്ങള്‍ കിട്ടുന്നെങ്കില്‍ സാധാരണ രീതിയിലുള്ള സംസ്കാര ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടതാണ്. ലഭിക്കാത്ത സാഹചര്യങ്ങളില്‍ സംസ്കരിക്കുവാന്‍ ശരീരമില്ല എങ്കിലും ശവസംസ്കാര ശുശ്രൂഷാ ക്രമത്തിലെ അനുയോജ്യമായ ക്രമങ്ങള്‍ നടത്താവുന്നതാണ് (1-3 ക്രമങ്ങള്‍).
3. മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ ഭവനത്തിലെ ക്രമീകരണം ഏവ?
മൃതശരീരം മോര്‍ച്ചറിയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ പരേതന്‍റെ കട്ടില്‍ വെള്ളവിരിച്ച് കിഴക്ക് പടിഞ്ഞാറായി വയ്ക്കുകയും, തലയ്ക്കല്‍ അതായത് പടിഞ്ഞാറ് വശത്ത് കുരിശും മെഴുകുതിരിയും നിലവിളക്കും വയ്ക്കുകയും ചെയ്യുന്നു. സമയാസമയങ്ങളില്‍ സൗകര്യം പോലെ ക്രമങ്ങള്‍ നടത്താവുന്നതാണ്. തലഭാഗത്ത് വേദപുസ്തകം വയ്ക്കുന്ന രീതിയും ഉണ്ട്.
4. മൃതശരീരത്തിന്‍റെ മുഖം മൂടുവാനുള്ള അവകാശം ആര്‍ക്കാണ്?
സാധാരണയായി ആണ്‍മക്കള്‍ക്കാണ് അവകാശം. ആണ്‍ മക്കളില്ലാത്ത സാഹചര്യത്തില്‍ സഹോദരങ്ങള്‍ക്കോ സഹോദരപുത്രന്മാര്‍ക്കോ ചെയ്യാവുന്നതാണ്. ഇതാണ് സഭയില്‍ നിലവിലുള്ള പാരമ്പര്യം.
5. കുഴിക്കാണം എന്നാല്‍ എന്ത്?
കുഴിക്കാണം എന്ന രീതി വേദപുസ്തകാടിസ്ഥാനമുള്ളതാണ്. അബ്രഹാം ഭാര്യയായ സാറായെ സംസ്കരിക്കുന്നതിനായി ഹിത്യനായ എഫ്രോനോടു ‘മക്പേല’ എന്ന നിലവും അതിലുള്ള ഗുഹയും നാനൂറുശേക്കല്‍ വെള്ളി വിലയായി നല്‍കി വാങ്ങിയതിനുശേഷം അതില്‍ സാറായെ സംസ്കരിച്ചു. (ഉല്പത്തി 23). അപ്രകാരം ഇന്നു സ്വന്തമായി കല്ലറകള്‍ ഉണ്ട് എങ്കില്‍പോലും അടക്കുന്ന സ്ഥലത്തിന്‍റെ വില നല്‍കുന്നതാണ് ഇത്.
6. മൃതശരീരം സംസ്കരിക്കുന്നതിന് മുന്‍പ് ശരീരത്തിലെ കെട്ടുകള്‍ നീക്കം ചെയ്യുന്നത് എന്തിന്?
പുനരുത്ഥാനത്തിന്‍റെ പ്രത്യാശ ഉള്ളതുകൊണ്ടാണ്. ലാസറിനെ ഉയിര്‍പ്പിച്ച സമയത്ത് അവന്‍റെ കെട്ടുകള്‍ അഴിക്കുവാന്‍ യേശുതമ്പുരാന്‍ കല്പിച്ചുവല്ലോ.
7. മൃതശരീരത്തില്‍ മണ്ണും കുന്തിരിക്കവും ഇടുന്നതും തൈലം ഒഴിക്കുന്നതും എന്തിന്?
ഈ രണ്ട് കര്‍മ്മങ്ങളുടെയും പ്രാധാന്യം ആ സമയത്തെ പ്രാര്‍ത്ഥനയില്‍ നിന്ന് വ്യക്തമാണ്.
മണ്ണില്‍ നിന്നുള്ളവനാകയാല്‍ മണ്ണിലേക്ക് മടങ്ങിച്ചേരുന്നു എന്നതിന്‍റെ സൂചനയായി മണ്ണും, വീണ്ടും നവീകരിക്കപ്പെടും (ഉയിര്‍പ്പ്) എന്നതിന്‍റെ സൂചനയായി കുന്തിരിക്കവും ഉപയോഗിക്കുന്നു. ഓയാറില്‍ പതിയിരിക്കുന്ന ദുഷ്ടാത്മാക്കളില്‍ നിന്ന് രക്ഷപ്പെടുവാനായി ആത്മാവിന് നല്‍കുന്ന സംരക്ഷണത്തിന്‍റെ പ്രതീകമായി തൈലം ഒഴിക്കുന്നു.
8. മരണശേഷം 3, 9, 30, 40 ദിവസങ്ങളില്‍ ഓര്‍മ്മ നടത്തുന്നത് എന്തിന്?
യഹൂദ പാരമ്പര്യത്തിലും ആദിമ ക്രൈസ്തവ പാരമ്പര്യത്തിലും ഈ ദിനങ്ങള്‍ പ്രാധാന്യം ഉള്ളതായിരുന്നു. ചൊവ്വാഴ്ച ഒമ്പതാംമണി നമസ്കാരത്തില്‍ ഇപ്രകാരം ചൊല്ലുന്നു “മൂന്നാംനാള്‍ മൃതി ഗതരെ പ്രതി ധൂപം വയ്ക്കും, പതിവുണ്ടായതു നീതിപരന്മാര്‍ക്കങ്ങാദി മുതല്‍….”
9, 30, 40 ദിനങ്ങള്‍ യഹൂദ വിലാപകാലത്തിലെ പ്രത്യേക ദിനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ക്രൈസ്തവ പാരമ്പര്യത്തില്‍ 3-ാം ദിവസം കര്‍ത്താവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പും 40-ാം ദിവസം സ്വര്‍ഗാരോഹണവും അനുസ്മരിക്കുന്നു.
9. 40-ാം ദിവസമാണോ, 41-ാം ദിവസമാണോ ഓര്‍മ്മ നടത്തേണ്ടത്?
ക്രൈസ്തവപാരമ്പര്യത്തില്‍ 40-ാം ദിവസമാണ് ഓര്‍മ്മനടത്തേണ്ടത് 41 ഹൈന്ദവ പാരമ്പര്യമാണ്.
10. മേല്‍പട്ടക്കാരോ വൈദികരോ മരിച്ചതിനുശേഷം നാല്പതു ദിവസവും വി. കുര്‍ബാന നടത്തുന്നത് എന്തുകൊണ്ട്?
മുന്‍കാലങ്ങളില്‍ മേല്‍പട്ടക്കാര്‍ക്കും പട്ടക്കാര്‍ക്കും അയ്മേനികള്‍ക്കും നാല്പതു ദിവസം വി. കുര്‍ബ്ബാന നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അത് മേല്‍പട്ടക്കാര്‍ക്കും വൈദികര്‍ക്കുമായി ചുരുങ്ങിപ്പോയി എന്നുമാത്രം.
11. കല്ലറയില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നതിന്‍റെ സാഗത്യം എന്ത്?
കല്ലറ ജീര്‍ണ്ണിച്ച ശരീരഭാഗങ്ങളോ, ഉണങ്ങിവരണ്ട അസ്ഥി കൂമ്പാരങ്ങളോ കിടക്കുന്ന സ്ഥലമല്ല മറിച്ച് പുനരുത്ഥാനത്തിന്‍റെ പനിമഞ്ഞ് പതിക്കുമ്പോള്‍ തേജസ്സോടെ ഉത്ഥാനം ചെയ്യേണ്ട ശരീരം സ്ഥിതി ചെയ്യുന്ന ഇടമാണ്. ആ ശരീരം പൂഴിയായി തീര്‍ന്നാലും അതിന്‍റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. മൃതശരീരം അടക്കം ചെയ്യുകയല്ല മറിച്ച് സംസ്കരിക്കുന്നതിനാണ്. ശരീരം മണ്ണിനോട് ചേര്‍ന്ന് പൂഴിയായി തീര്‍ന്നാലും ആ പൂഴിയില്‍ പുനരുത്ഥാനത്തിന്‍റെ പനിമഞ്ഞ് പതിക്കുമ്പോള്‍ മൃതരായവര്‍ തേജസ്സോടെ ഉത്ഥാനം ചെയ്യും. ഇത് ഉള്‍ക്കൊണ്ടുകൊണ്ടും, ദിവന്നാസ്യോസ് ബര്‍സ്ലീബിയുടെ തക്സായില്‍ 6-ാം തുബ്ദേന്‍ കഴിഞ്ഞ് പട്ടക്കാരന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ പറയുന്നതുപോലെ “എന്തെന്നാല്‍ നിന്‍റെ ഏകപുത്രന്‍റെ ശരീരരക്തങ്ങള്‍ അവരുടെ അവയവങ്ങളില്‍ മറഞ്ഞിരിക്കുന്നുവല്ലോ” എന്നത് ഉള്‍ക്കൊണ്ടുമാണ് കല്ലറയില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നത്.
12 ഓര്‍മ്മ ദിവസങ്ങളില്‍ നേര്‍ച്ച നല്‍കുന്നത് എന്തുകൊണ്ട്? (നെയ്യപ്പം, പഴം, പാച്ചോര്‍)
കേരളീയ പാരമ്പര്യങ്ങളില്‍ ശ്രാദ്ധ ദിവസങ്ങളില്‍ പൂര്‍വ്വികര്‍ക്ക് ബലി നിവേദിക്കുന്ന രീതി നിലനിന്നിരുന്നതില്‍ നിന്ന് സ്വീകരിച്ചതാണ് ഈ പാരമ്പര്യം.
മലങ്കര ഓർത്തഡോക്സ് സഭയെപ്പറ്റി പി. എസ്. ശ്രീധരൻപിള്ള (മിസോറാം ഗവർണർ)
https://youtu.be/DU2cLPCLGCk
ബലപ്രയോഗം വേണ്ടി വന്നത് ഒരു വിഭാഗം കോടതി വിധി അംഗീകരിക്കാത്തതു കൊണ്ടെന്ന് ഓർത്തഡോക്സ് സഭ
കണ്ടനാട് ഗ്രന്ഥവരി /ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്
ധീരോദാത്ത വിശുദ്ധന് / സി. കെ. കൊച്ചുകോശി ഐ.എ.എസ്.

ധീരോദാത്ത വിശുദ്ധന് / സി. കെ. കൊച്ചുകോശി ഐ.എ.എസ്.
Biography of St. Dionysius of Vattasseril by C. K. Kochukoshy IAS
Letters by E. M. Philip Edavazhikal to the Secretary, Church Missionary Society, London
The Christians of St. Thomas and Their Liturgies / G. B. Howard
കല്ലുങ്കത്ര പടിയോല (1843)
8. രണ്ടാം പുസ്തകം 62 മത് ലക്കത്തില്‍ പറയുന്നപ്രകാരം കണ്ടനാട്ടു നിന്നു പാലക്കുന്നനെ ഒഴിച്ചു അയച്ചതിന്‍റെ ശേഷം അവര്‍ പോരുംവഴി കല്ലുങ്കത്ര പള്ളിയില്‍ കയറി അയാളും അയാളുടെ കൂട്ടുകാരും കൂടി എഴുതി ഒപ്പിട്ട പടിയോലയ്ക്കു പകര്‍പ്പ്.
മലയാളത്തില്‍ സുറിയാനിക്കാരുടെ മേല്‍ മെത്രാപ്പോലീത്താ ആയിട്ട് പാലമറ്റത്തു തറവാട്ടില്‍ നിന്നുള്ള മര്‍ത്തോമ്മന്‍ മെത്രാന്‍ ബഹുമാനപ്പെട്ട നമ്മുടെ ബാവാ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ സ്താത്തിക്കോനോടുകൂടി ബാവാന്മാരാല്‍ മാര്‍ ദീവന്നാസ്യോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്താ ആയിട്ടു വാഴിച്ച് ആ ദേഹം സുറിയാനി സഭയെ വിചാരിച്ചു വരുമ്പോള്‍ 583-മാണ്ടു മീന മാസത്തില്‍ കാലം ചെയ്തതിന്‍റെ ശേഷം ആ വകയിലുള്ള മാര്‍ത്തോമ്മാമാര്‍ 990 മത് ധനു മാസം വരെയും പള്ളികള്‍ വിചാരിച്ചു വന്നാറെ അവരുടെ കാലം കഴിഞ്ഞതിന്‍റെ ശേഷം ആ തറവാട്ടില്‍ പ്രാപ്തിയുള്ള ആളുകള്‍ ഇല്ലാതെയും അന്ത്യോഖ്യായില്‍ നിന്നു ബാവാന്മാര്‍ വന്നുചേരാതെയും തീരുകയാല്‍ മുമ്പില്‍ (വല്യ) മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും യോഗക്കാരും കൂടി മലങ്കര ഇടവകയ്ക്കു പുറത്താക്കിയിരുന്ന കാട്ടുമങ്ങാട്ടു മെത്രാന്മാരുടെ വകയില്‍ ഉള്ള കിടങ്ങന്‍ പീലക്സിനോസ് (ഗീവറുഗീസ്) മെത്രാപ്പോലീത്തായോടു കോട്ടയത്ത് സെമിനാരി പണിയിച്ചു പാര്‍ത്തിരുന്ന പുലിക്കോട്ടു യൗസേപ്പ് റമ്പാന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്ന സ്ഥാനം ഏറ്റ് വരികയും മെത്രാപ്പോലീത്തന്മാരുടെ മുറയ്ക്കു സ്ഥാനം ലഭിച്ചിട്ടുള്ളതല്ലാഴികയാല്‍ ജനങ്ങളെകൊണ്ടു അനുസരണം വരുത്തുന്നതിനുവേണ്ടി നൂതനമായിട്ടു വിളംബരം ഉണ്ടാക്കിച്ചു ആ ദേഹത്തെ അനുസരിച്ചു നടക്കേണ്ടുന്നതിനു പരസ്യം ചെയ്യിച്ച ആ നാള്‍ മുതല്‍ ആ വകയില്‍ മെത്രാന്മാര്‍ പള്ളികള്‍ വിചാരിച്ചു വരുമ്പോള്‍ അന്ത്യോഖ്യായില്‍ നിന്നും ബഹുമാനപ്പെട്ട ബാവാ പാത്രിയര്‍ക്കായുടെ കല്‍പനയോടുകൂടെ സ്താത്തിക്കോന്‍ മുതലായതുംകൊണ്ട് അത്താനാസ്യോസ് (അബ്ദല്‍ മശിഹാ) മെത്രാപ്പോലീത്തായും റമ്പാന്‍ ബസാറായും 1001-മാണ്ട് വൃശ്ചിക മാസത്തില്‍ മലയാളത്തു ഇറങ്ങിയതിന്‍റെ ശേഷം അന്ന് ഇവിടെ ഉണ്ടായിരുന്ന കിടങ്ങന്‍ പീലക്സിനോസ് (ഗീവറുഗീസ്) മെത്രാപ്പോലീത്തായും ഇപ്പോള്‍ ഇരിക്കുന്ന ചേപ്പാട്ടു പള്ളി ഇടവകയില്‍ ആഞ്ഞിലിമൂട്ടില്‍ ദീവന്നാസ്യോസ് (ഫീലിപ്പോസ്) മെത്രാപ്പോലീത്തായും മുഖാന്തിരത്താല്‍ തിരികെ അയച്ച് അവര്‍ തന്നെ പിന്നെയും വിചാരിച്ചു വരുന്നതും ഇവര്‍ക്കു സ്ഥാനം തികവില്ലാഴികയാല്‍ മേല്‍പട്ടക്കാരെയും സ്താത്തിക്കോനും അയച്ച് സുറിയാനി സഭയെ ഭരിക്കുന്നതിനും ദീവന്നാസ്യോസ് (ഫീലിപ്പോസ്) മെത്രാപ്പോലീത്തായ്ക്കു സ്ഥാനം തികച്ചു കൊടുക്കുന്നതിനും അപേക്ഷിച്ചു പാത്രിയര്‍ക്കീസ് ബാവായുടെ തിരുമനസറിയിക്കുന്നതിനു എഴുതികൊടുത്തയച്ചാറെ മലയാളത്തുള്ള സുറിയാനി സഭയും പള്ളികളും ഭരിക്കുന്നതിനു ബാവാന്മാരെയും മൂറോനും പുസ്തകങ്ങളും കൊടുത്തയക്കുമെന്നും ആ കല്പന എഴുതപ്പെട്ട നേരംതൊട്ടു നിങ്ങളില്‍ നിന്നു ഒരുത്തന്‍ ശെമ്മാശിനെയെങ്കിലും കശീശായെങ്കിലും ഉണ്ടാകുന്നതിനു റൂഹാദ കുദിശായില്‍ നിന്നും എന്നില്‍ നിന്നും അനുവദിക്കപ്പെട്ടതാകുന്നില്ലായെന്നും മറ്റും പാത്രിയര്‍ക്കീസ് ബാവാ കല്പിച്ചു നമുക്കായിട്ടു എഴുതിയ റിപ്പൂതാ കല്പന മാറോഗിയെന്നവന്‍ 1016-മാണ്ട് കുംഭ മാസത്തില്‍ തുമ്പമണ്‍ പള്ളിയില്‍ കൊണ്ടുവന്നു മേല്‍ എഴുതിയ മെത്രാപ്പോലീത്തായുടെ പക്കല്‍ കൊടുക്കയും വായിച്ചു കണ്ട് അന്നു മുതല്‍ 10 സംവത്സരം മുടങ്ങി കല്‍പന അനുസരിച്ച് പട്ടം കൊടുക്കാതെ പാര്‍ത്തതും പിന്നത്തേതില്‍ കല്പന മറുത്ത് പട്ടം കൊടുക്കയും എല്ലാ പള്ളികളിലും ജനങ്ങളെ ഭിന്നിപ്പിച്ച് കലഹങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്ന സംഗതിയിങ്കല്‍ മാരാമണ്ണു പള്ളിയില്‍ പാലക്കുന്നത്തു മത്തായി (മത്തിയൂസ്) ശെമ്മാശന്‍ ഇവിടെനിന്നും പുറപ്പെട്ടു മര്‍ദീനീല്‍ ചെന്നു അന്ത്യോഖ്യായുടെ ബഹുമാനപ്പെട്ട മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായെ കണ്ട് ഇവിടുത്തെ വസ്തുതകള്‍ ഒക്കെയും അറിയിച്ചാറെ അവിടത്തെ ഇഷ്ടപ്രകാരം സുന്നഹദോസ് കൂടി വിചാരിച്ചു മുന്‍ അപേക്ഷപ്രകാരം മലയാളത്തുള്ള സുറിയാനിക്കാരെ ഭരിക്കുന്നതിനു ഈ ദേഹത്തെ പട്ടം കെട്ടി അയച്ചാല്‍ കൊള്ളാമെന്നു അവര്‍ നിശ്ചയിച്ചപ്രകാരം (മത്തിയൂസിനു) അത്താനാസ്യോസ് മെത്രാപ്പോലീത്താ എന്ന സ്ഥാനവും മലയാളത്തേക്കു സ്ഥാത്തിക്കോന്‍ മുതലായതും തിരുവിതാംകൂര്‍ – കൊച്ചി രണ്ടു സംസ്ഥാനങ്ങളിലേക്കും ബഹുമാനപ്പെട്ട ഗവര്‍മെന്‍റിലേക്കും എഴുത്തുകളും കൊടുത്തു മര്‍ദീനില്‍ നിന്നും യാത്രയാക്കി 1018-മാണ്ട് ഇടവ മാസത്തില്‍ കൊച്ചിയില്‍ വന്നതിന്‍റെ ശേഷം കോനാട്ട് (അബ്രഹാം) മല്പാനും വടക്കരില്‍ ഏതാനും പള്ളിക്കാരും കൂടി ചെന്നു സ്ഥാത്തിക്കോനും കണ്ടു കൈയും മുത്തി കാട്ടുമങ്ങാട്ടു മെത്രാന്മാരുടെ വക വിവരത്തിനു എഴുതിയ കടലാസും കാണിച്ച് പകര്‍പ്പും കൊടുത്ത് പിന്നത്തേതില്‍ നിരണത്തു എത്തി ദീവന്നാസ്യോസ് (ഫീലിപ്പോസ്) മെത്രാപ്പോലീത്തായും കോനാട്ട് മല്പാന്‍ മുതലായി ഏതാനും പള്ളിക്കാരും കൂടി നിശ്ചയിച്ച് മുന്‍ ചിങ്ങ മാസം 20-നു കണ്ടനാട്ടു പള്ളിയില്‍ വച്ച് സ്ഥാത്തിക്കോന്‍ വായിച്ചു മേല്‍നടപ്പു നിശ്ചയിച്ചുകൊള്ളാമെന്നു പറഞ്ഞു ബോധിച്ചതിന്മണ്ണം പള്ളികളിലേക്കു സാധനം എഴുതുകയും മുറപ്രകാരം ദീവന്നാസ്യോസ് (ഫീലിപ്പോസ്) മെത്രാപ്പോലീത്തായും നിരണത്തു പള്ളിക്കാരും മറ്റും അപ്പോള്‍ കൂടെ ഉണ്ടായിരുന്ന പള്ളിക്കാരും അനുസരിച്ചു കൈകൊള്ളുകയും കാപ്പാ, പത്രസീന്‍ മുതലായതു കൊടുക്കയും മേല്‍ എഴുതിയ പള്ളിക്കാര്‍ മോതിരം ഇടുകയും ചെയ്തതിന്‍റെ ശേഷം സാധനത്തിന്‍പ്രകാരം അവധിക്കു കണ്ടനാട്ടു പള്ളിയില്‍ എല്ലാവരും കൂടിയാറെ കോനാട്ട് (അബ്രഹാം) മല്പാനും ഇടവഴിക്കല്‍ (ഫീലിപ്പോസ്) പോത്തന്‍ കത്തനാരും ചാലില്‍ കോരയും ഏതാനും മാപ്പിളമാരും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കൂടി ആലോചിച്ചു കല്പനപ്രകാരം സ്ഥാത്തിക്കോന്‍ വാങ്ങിച്ചു വായിക്കാതെ ഇരിക്കേണ്ടതിനു ഈ അത്താനാസ്യോസ് (മത്തിയൂസ്) ബാവായുടെ പേരില്‍ ഇവിടെ നടന്നുവരുന്നതില്‍ സുറിയാനി മര്യാദകള്‍ക്കു ക്രമഭേദമുണ്ടെന്നും പറഞ്ഞും മറ്റും കൃത്രിമങ്ങള്‍ തുടങ്ങി. ചില പള്ളിക്കാരെ അയച്ചതിന്‍റെ ശേഷം മുന്‍ വന്ന കല്പന മറുത്തു പട്ടംകൊട മുതലായതു ചെയ്തുവരുന്നതു വീതത്തിലും അധികമായിട്ടുള്ള നേരുകേടുകള്‍ നിശ്ചയിച്ചിരിക്കുന്നതാകുന്നുയെന്നു കണ്ടു അത്താനാസ്യോസ് (മത്തിയൂസ്) ബാവായും നമ്മളും കണ്ടനാട്ടു നിന്നും പിരിഞ്ഞു ഇവിടെ വന്നു എല്ലാവരുംകൂടി സത്യമായിട്ടും മുറയായിട്ടും ഉള്ള ഈ സ്ഥാനത്തെ കല്പന അനുസരിച്ചു നടക്കേണ്ടുന്നതിനും കണ്ടനാട്ടു വച്ചു പറഞ്ഞു കേട്ട വിവദുകളുടെ വിവരത്തെ കൊണ്ടു ആലോചിച്ചു നിശ്ചയിച്ച കാര്യങ്ങള്‍ ഇതിനു താഴെ എഴുതുന്നു.
മൂന്നാമത്, മേല്‍പറഞ്ഞ എഴുതിയിരിക്കുന്നതിന്മണ്ണം നടക്കുകയും നടത്തിക്കയും ചെയ്യുന്ന നാള്‍ ഒക്കെയും ഈ അത്താനാസ്യോസ് (മത്തിയൂസ്) ബാവായെയും ബഹുമാനപ്പെട്ട മാര്‍ ഇഗ്നാത്തിയോസ് ബാവായുടെ കല്പന പ്രകാരം സ്ഥാത്തിക്കോനോടുകൂടെ ഉണ്ടായി വരുന്ന മേല്പട്ടക്കാരെയും അനുസരിച്ചുകൊള്ളാമെന്നും പരസ്പരം ഏകീകരിച്ചു നടന്നുകൊള്ളുവാനും ഇതുവരെയും നടന്നുവന്നിരിക്കുന്ന കാട്ടുമങ്ങാടന്‍ വക മെത്രാന്മാരുടെ പേര്‍ക്കു സര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്ന തിരുവെഴുത്തു വിളംബരത്തിന്‍റെ സംഗതി (മഹാരാജാവിന്‍റെ) തിരുമനസ് അറിയിച്ചു നില വരുത്തിക്കൊള്ളുവാനുള്ളതെന്നും നിശ്ചയിച്ച് പടിയോല എഴുതി.
– ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ
Puthuppally Perunnal
പെരുനാട് ആശ്രമത്തില്‍ സമ്മര്‍ ക്യാമ്പ്
ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
വിശുദ്ധ ഗീവറുഗീസ് സഹദായുടെ പെരുന്നാള്‍ നമസ്ക്കാരം
വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
(ഒരു കൗമാ നമസ്ക്കരിക്കണം)
അപേക്ഷ
സര്‍വ്വശക്തനും, പരമകാരുണികനുമായ കര്‍ത്താവേ, അങ്ങയുടെ വിശ്വാസത്തിനും വാത്സല്യത്തിനും പാത്രമായ വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ബലഹീനരായ ഞങ്ങളെ അനുഗ്രഹിക്കണമേ.
സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ അനുഭവങ്ങളെക്കുറിച്ചു ഞങ്ങള്‍ അറിയുന്നു. കര്‍ത്താവേ, ഞങ്ങളെ അനുദിനം നയിക്കുന്ന ശക്തി അങ്ങാണല്ലോ. ഞങ്ങള്‍ക്കു കൈവന്ന എല്ലാ സൗഭാഗ്യങ്ങളും അവിടുത്തെ ദാനമാണല്ലോ. അവിടുന്ന് നല്‍കിയ എല്ലാ നന്മകള്‍ക്കും സ്തുതിയും സ്തോത്രവും സമര്‍പ്പിക്കുന്നു.
ഞങ്ങള്‍ പാപികളാണു കര്‍ത്താവേ! വാക്കിലും, പ്രവര്‍ത്തിയിലും, ചിന്തയിലും, ചെയ്തുപോയ തെറ്റുകള്‍ ഓര്‍ത്തു ദുഃഖിക്കുന്നു. ഞങ്ങളുടെ വാക്കുകളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കണമേ. അറിവോടും അറിവുകൂടാതെയും ചെയ്തുപോയ സകല പാപങ്ങളും ക്ഷമിക്കുമാറാകണമേ. ആകുലതകളാലും ആവശ്യങ്ങളാലും പ്രയാസപ്പെടുന്ന ഞങ്ങളുടെ അപേക്ഷകള്‍ കൈക്കൊള്ളണമേ. തിരുസന്നിധിയില്‍ സത്യവിശ്വാസത്തോടുകൂടി ജീവിക്കുവാനും ആയുഷ്ക്കാലമൊക്കെയും പുണ്യപ്രവൃത്തികള്‍ ചെയ്യുവാനും ഞങ്ങളെ സഹായിക്കണമേ.
വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ.
ലുത്തിനിയ – 1
പ്രതിവാക്യം: നിനക്കു സമാധാനം
1. ശ്രേഷ്ഠനായ മാര്‍ ഗീവര്‍ഗീസ് സഹദാ…
2. സ്വര്‍ഗ്ഗീയ ഫലം നല്‍കുന്ന കതിരായ മാര്‍ ഗീവര്‍ഗീസ് സഹദാ…
3. സന്തോഷകരമായ ഫലങ്ങളുടെ കുലയായ മാര്‍ ഗീവര്‍ഗീസ് സഹദാ…
4. പരിമളധൂപമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
5. ദൈവിക മൂറോന്‍റെ മുദ്രയായ മാര്‍ ഗീവര്‍ഗീസ് സഹദാ….
6. ഞങ്ങളുടെ ആത്മാക്കളില്‍ നിന്നും തെറ്റിനെ നീക്കിയ ശോഭിത കതിരായ മാര്‍ ഗീവര്‍ഗീസ് സഹദാ…
7. വിഗ്രഹാരാധനയാകുന്ന അന്ധകാരം ഉന്മൂലനം ചെയ്ത മാര്‍ ഗീവര്‍ഗീസ് സഹദാ…
8. എല്ലാ സ്ഥലങ്ങളില്‍ നിന്നും പിശാചുക്കളെ ഓടിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ….
9. ആകല്‍ക്കറുസ്സായുടെ മുള്ളിന്‍റെ മൂര്‍ച്ചയെ കെടുത്തിയ മാര്‍ ഗീവര്‍ഗീസ് സഹദാ….
10. വിധവയുടെ മകനു സൗഖ്യം നല്‍കുകയും അവനെ തന്‍റെ ശുശ്രൂഷക്കാരനാക്കുകയും ചെയ്ത മാര്‍ ഗീവര്‍ഗീസ് സഹദാ…
11. ഉണക്കമരത്തില്‍ നിന്നും വൃക്ഷങ്ങളെ മുളപ്പിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ…
12. പഴുത്ത ഇരുമ്പു ചക്രത്തിന്‍ മീതേ നടന്ന മാര്‍ ഗീവര്‍ഗീസ് സഹദാ….
13. അലക്സാന്ത്രിയ രാജ്ഞിയെ സത്യവിശ്വാസത്തില്‍ ബന്ധിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ….
14. വിശ്വാസികളുടെ നല്ല നാമമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
15. എല്ലാ രക്തസാക്ഷികള്‍ക്കും മാതൃകയായിത്തീര്‍ന്ന മാര്‍ ഗീവര്‍ഗീസ് സഹദാ…..
16. സഭയുടെ പോരാട്ടക്കാരില്‍ അഗ്രഗണ്യനായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
17. വിലപിച്ചിരിക്കുന്നവരുടെ ആശ്വാസമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
18. അലയുന്നവരുടെ വിശ്രമമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
19. എല്ലാ രക്തസാക്ഷികളുടെയും ഗുരുവും നായകനുമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
20. മിശിഹായുടെ ആട്ടിന്‍കൂട്ടത്തിന്‍റെ ഉണര്‍വ്വുള്ള കാവലായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
ലുത്തിനിയാ – 2
(പ്രതിവാക്യം – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
1. കര്‍ത്താവിനുവേണ്ടി കഷ്ടതകള്‍ സഹിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവറുഗീസ് സഹദാ!
2. ലോകമെങ്ങും ആദരണീയനായ വിശ്വാസധീരാ!
3. ബാല്യം മുതല്‍ സത്യവിശ്വാസത്തില്‍ വളരുകയും, മറ്റുള്ളവരെ സത്യമാര്‍ഗ്ഗത്തിലേക്കു നയിക്കുകയും ചെയ്ത പുണ്യവാനേ!
4. ഭൗതികമായ പ്രലോഭനങ്ങളെ അതിജീവിച്ച് ലോകസുഖങ്ങളെ പരിത്യജിച്ച ആദര്‍ശധീരാ!
5. സകലരോഗങ്ങളേയും വേദനകളേയും സുഖപ്പെടുത്താന്‍ പരിശുദ്ധ റൂഹായാല്‍ ശക്തി നേടിയ പരിശുദ്ധാ!
6. രോഗികള്‍ക്ക് ആശ്വാസവും അശരണര്‍ക്ക് അഭയവും അരുളുന്ന കാവല്‍നാഥാ!
7. സാധുക്കളുടെ സംരക്ഷകനും, ദുഃഖിതര്‍ക്ക് സന്തോഷവും സമാധാനവും നല്‍കുന്നവനുമായ പുണ്യവാനേ!
8. കര്‍ത്താവിന്‍റെ ആത്മീയ തോട്ടത്തിലെ നല്ല വേലക്കാരനായ പരിശുദ്ധാ!
9. തനിക്കു കൈവന്ന താലന്തിനെ ശരിയായി വിനിയോഗിച്ച് സഭയ്ക്കും സമൂഹത്തിനും ഉത്തമ മാതൃകയായിത്തീര്‍ന്ന വിശ്വസ്ത മദ്ധ്യസ്ഥാ!
10. അടിമകളുടെയും അഗതികളുടെയും സംരക്ഷകനായ മാര്‍ ഗീവറുഗീസ് സഹദാ!
11. ജീവിതക്ലേശങ്ങളില്‍പ്പെട്ടുഴലുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയും, സ്വര്‍ഗ്ഗീയ രാജാവിന്‍റെ സന്നിധിയിലേയ്ക്കുള്ള ആത്മീയ വാതിലുമായ പുണ്യവാനേ!
അപേക്ഷ
മാര്‍ ഗീവറുഗീസ് സഹദായെ ശ്രേഷ്ഠനാക്കിയ കര്‍ത്താവേ! അങ്ങയുടെ ശ്രീഭണ്ഡാരത്തില്‍ നിന്നും എല്ലാ അനുഗ്രഹങ്ങളും നന്മയും സഹായങ്ങളും ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശാന്തിയും, സമാധാനവും, സുഭിക്ഷതയും ഫലസമൃദ്ധിയും നല്‍കണമേ. പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ഭൂതോപദ്രവവും സര്‍പ്പപീഡയും ഞങ്ങളില്‍ നിന്നും നീക്കണമേ. രോഗങ്ങളില്‍ നിന്നും മാനസികമായ പീഡകളില്‍ നിന്നും മോചനം നല്‍കണമേ. തക്കസമയത്തു മഴയും മഞ്ഞും എല്ലാ നന്മകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവം തമ്പുരാനെ! സഹദായുടെ മദ്ധ്യസ്ഥത ഞങ്ങളുടെ ദുഃഖങ്ങള്‍ മാഞ്ഞുപോകുന്നതിനും, സന്തോഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാക്കണമേ. ഞങ്ങള്‍ക്കും ഞങ്ങളുടെ മരിച്ചുപോയവര്‍ക്കും കടങ്ങളുടെ മോചനവും പാപപരിഹാരവും സിദ്ധിക്കേണമേ. ലോകത്തില്‍ ശാന്തിയും സമാധാനവും വാഴണമേ.
കര്‍ത്താവേ ഞങ്ങള്‍ അങ്ങയേയും അവിടുത്തെ പിതാവിനെയും പരിശുദ്ധ റൂഹായെയും എന്നുമെന്നും മഹത്വപ്പെടുത്തുമാറാകണമേ. ആമ്മീന്‍
അപേക്ഷ
സ്നേഹസമ്പൂര്‍ണ്ണനായ കര്‍ത്താവേ! തിരുസന്നിധിയില്‍ പൂര്‍ണ്ണ മനസോടും പൂര്‍ണ്ണ ഹൃദയത്തോടും കൂടി ഞങ്ങളെ സമര്‍പ്പിക്കുന്നു. അങ്ങ് ഞങ്ങളെ അനുദിനം വഴിനടത്തുന്ന സത്യമാണല്ലോ. അവിടുത്തെ സാന്നിദ്ധ്യം അനുഭവിച്ചറിയാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെയെല്ലാം ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാന്‍ ശക്തി നല്‍കണമേ.
ബലഹീനതയില്‍ അനുതപിക്കുവാനും, അവിടുത്തെ മഹത്തായ പദ്ധതിയുടെ ഭാഗമായി ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും മാറ്റുവാനും സഹായിക്കണമേ.
സ്വാര്‍ത്ഥത്തിന്‍റെ കറ പുരളാത്ത ത്യാഗനിര്‍ഭരമായ ജീവിതം ഞങ്ങള്‍ക്കു നല്‍കണമേ. ആഡംബരങ്ങളില്‍ ഭ്രമിക്കാതെ ലളിതമായ ജീവിതം നയിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ആസക്തിയില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ.
കര്‍ത്താവേ! കാമക്രോധ ലോഭമോഹങ്ങളില്‍ നിന്നും, മതമാത്സര്യങ്ങളില്‍ നിന്നും രക്ഷിക്കണമേ. ഞങ്ങളുടെ ഭവനങ്ങളില്‍ സമാധാനവും സംതൃപ്തിയും നല്‍കി അനുഗ്രഹിക്കണമേ.
തിരുനാമ മഹത്വത്തിനായി സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു. ആയത് വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ തന്നെ. ആമ്മീന്‍
അപേക്ഷ
വിശുദ്ധ ഗീവര്‍ഗീസ് സഹദാ! നിനക്കു സമാധാനം. കര്‍ത്താവ് തന്‍റെ സത്യവാഗ്ദത്തപ്രകാരം നിന്നിലും നീ അവനിലും വസിക്കുന്നു.
ദൈവത്തിന്‍റെ വിശ്വസ്ത കലവറക്കാരാ! പാപികളായ ഞങ്ങള്‍ കരുണയ്ക്കും, പാപമോചനത്തിനും അര്‍ഹരായിത്തീരുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. വിശ്വാസസ്ഥിരതയും, സുകൃതജീവിതവും നന്മയും സഹിഷ്ണുതയും നല്‍കണമേ.
നിന്‍റെ മദ്ധ്യസ്ഥതയില്‍ സമാധാനവും, സുഭിക്ഷതയും ഫലസമൃദ്ധിയും ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍, ഞങ്ങളില്‍ നിന്ന് മാരകരോഗങ്ങളും, കഠിനദുഃഖങ്ങളും, പൈശാചിക പരീക്ഷകളും, ദുഷ്ടമനുഷ്യരുടെയും, ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളും അപകടങ്ങളും നീക്കിക്കളയണമേ. നാഥാ! ഈ ലോകത്തിലും, ഞങ്ങളുടെ രാജ്യത്തും, സഭയിലും, കുടുംബങ്ങളിലും സമാധാനവും ശാന്തിയും വാഴുമാറാകണമേ. വാര്‍ദ്ധക്യത്തിലിരിക്കുന്നവര്‍ക്ക് തുണയാകണമേ. സ്ത്രീകളെയും, പുരുഷന്മാരെയും കാത്തുകൊള്ളണമേ, യുവതീയുവാക്കന്മാരെ പരിപാകതയുള്ളവരാക്കണമേ, ശിശുക്കളെ പോറ്റണമേ.
നാഥാ, രോഗികള്‍ക്ക് സൗഖ്യവും, ദുഃഖിതര്‍ക്ക് ആശ്വാസവും, ദരിദ്രര്‍ക്ക് സംതൃപ്തിയും, വാങ്ങിപ്പോയവര്‍ക്ക് നിത്യശാന്തിയും, ഞങ്ങളുടെ യാചനകള്‍ക്ക് മറുപടിയും നല്‍കണമേ. ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഃഖിതരും എളിയവരുമായ എല്ലാവരുമായി പങ്കുവയ്ക്കുവാനുള്ള മനസ്സലിവും നല്‍കണമേ. ആയത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ തന്നെ. ആമ്മീന്‍.
രോഗശാന്തിക്കുവേണ്ടി അപേക്ഷ
(ഒരു കൗമാ)
സകലത്തിനും നാഥനായ കര്‍ത്താവേ, രോഗത്താലും വേദനയാലും പീഡിതനായ ഈ ദാസനെ / ദാസിയെ വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ സുഖപ്പെടുത്തണമേ. അവിടുന്നു സകലതും നന്മയ്ക്കായി നിവര്‍ത്തിക്കുന്നവനാണല്ലോ. തെറ്റായ ചിന്തകളും പ്രവൃത്തികളും മൂലം വന്നുപോയ പരീക്ഷണങ്ങളാണ് ഈ ദുഃഖങ്ങള്‍ എന്ന് ഞങ്ങള്‍ അറിയുന്നു. അസഹ്യമായ രോഗദുരിതങ്ങളില്‍ നിന്നും മോചനം നല്‍കണമേ. കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കണമേ. അകൃത്യങ്ങളൊക്കെയും മായിച്ചു കളയണമേ.
ദൈവമായ കര്‍ത്താവേ! ആത്മസമര്‍പ്പണത്തിലൂടെ തിരുഹിതം നിറവേറ്റാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. നാഥാ അങ്ങ് ഞങ്ങള്‍ക്ക് മഹാവൈദ്യനും ദിവ്യഔഷധവും ആണല്ലോ. തൃക്കൈയാല്‍ സൗഖ്യം നല്‍കണമേ. ആശ്വാസം അരുളണമേ.
ശാരീരികവും മാനസികവുമായി നേരിടുന്ന കഠിനമായ എല്ലാ പരീക്ഷണങ്ങളില്‍ നിന്നും രക്ഷിക്കണമേ. ദൗര്‍ബല്യങ്ങള്‍ ക്ഷമിച്ചു മോചനമരുളണമേ.
സകലതും അങ്ങയുടെ പാദപീഠത്തില്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ. ആമ്മീന്‍.
വിദ്യാഭ്യാസത്തിനുവേണ്ടി അപേക്ഷ
സകലതും അറിയുന്ന, സകല അറിവിന്‍റെയും ഉറവിടമായ സര്‍വ്വശക്തനായ ദൈവമേ അങ്ങയുടെ ഈ മകന്‍റെ/മകളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ അനുഗ്രഹങ്ങള്‍ നല്‍കണമേ.
പഠനത്തില്‍ അനുഭവപ്പെടുന്ന എല്ലാ കുറവുകളും പരിഹരിക്കണമേ. ആത്മീയവും ലൗകികവുമായ സത്യം ഗ്രഹിക്കാന്‍ ബുദ്ധിശക്തി നല്‍കണമേ. ശരീരവും മനസ്സും നിര്‍മ്മലമാക്കണമേ. അശുദ്ധ വികാരങ്ങളെയും വിചാരങ്ങളെയും അകറ്റണമേ. വിദ്യാഭ്യാസത്തിനു തടസ്സമായ മടി, രോഗം, അപകടം, ചീത്ത കൂട്ടുകെട്ടുകള്‍ എന്നിവയില്‍ നിന്നും രക്ഷിക്കണമേ. പാപത്തില്‍ നിന്നും പാപഹേതുവായ സാഹചര്യങ്ങളില്‍ നിന്നും മോചിപ്പിക്കണമേ.
സ്വര്‍ഗ്ഗീയ സമാധാനവും, പ്രത്യാശയും അവിടുന്നു നല്‍കണമേ. പരമാവധി നന്നായി പഠിക്കുന്നതിനും, സമയനിഷ്ഠ പാലിക്കുന്നതിനും, അനുസരണം, പരസ്പര ബഹുമാനം തുടങ്ങിയ നല്ല ശീലങ്ങള്‍ ഉള്‍ക്കൊണ്ട് വളരുന്നതിനും സഹായിക്കണമേ. ആവശ്യമായ ഓര്‍മ്മശക്തിയും വിവേകവും, വിപദിധൈര്യവും നല്‍കണമേ.
ദൈവമേ! വിദ്യാലയത്തിലും, പഠനമുറിയിലും കളിക്കളത്തിലും, അവിടുത്തെ ദിവ്യമായ സാന്നിദ്ധ്യം ഉണ്ടാവണമേ. ആയത് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും, കാവല്‍നാഥനായ വിശുദ്ധ ഗീവറുഗീസ് സഹദായുടെയും നാമത്തില്‍ തന്നെ. ആമ്മീന്‍.
അനുദിന പ്രാര്‍ത്ഥന
ഞങ്ങള്‍ ഈ ഭാഗ്യവാന്‍റെ നേരെ സന്തോഷത്തോടെ പറയുന്നു. ഭൂമിയിലെ എല്ലാ ഭാഗ്യവാന്മാരും നിനക്കു ഭാഗ്യം ചെയ്യുന്നു. കാരുണ്യവാനും മനുഷ്യപ്രീതിയുള്ളവനുമായ ദൈവമായ കര്‍ത്താവേ! നിന്നെ സ്നേഹിച്ചവരായ നിബിയന്മാരുടെയും, ശ്ലീഹന്മാരുടേയും അക്രമികളായ രാജാക്കന്മാരാല്‍ നിനക്കു വേണ്ടി വധിക്കപ്പെട്ട സഹദേന്മാരുടേയും, മൗദ്യാനന്മാരുടേയും ഓര്‍മ്മയെ ഹൃദയവെടിപ്പോടും വിശുദ്ധിയോടും കൂടെ നിവര്‍ത്തിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കണമേ.
കര്‍ത്താവേ! ലോകമെങ്ങുമുള്ള പള്ളികളിലും, ദയറാകളിലും ആദരണീയനായിരിക്കുന്ന പരിശുദ്ധനായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മയെ ഞങ്ങള്‍ ആഘോഷിക്കുന്നു. വിശുദ്ധ സഹദാ അങ്ങയുടെ ആത്മിക തോട്ടത്തില്‍ നല്ല കര്‍ഷകനായിത്തീര്‍ന്ന് തന്‍റെ താലന്തിനെ ശരിയായി വ്യാപാരം ചെയ്തു. അതിനാല്‍ വിശുദ്ധന്‍റെ പവിത്ര സ്മരണയും പെരുന്നാളും പ്രസിദ്ധമായിരിക്കുന്നു.
തന്നില്‍ സങ്കേതം പ്രാപിക്കുന്ന രോഗികള്‍ക്കും, വൈഷമ്യത്തില്‍ ഇരിക്കുന്നവര്‍ക്കും ആശ്വാസ തുറമുഖമായിരിക്കുന്ന, ആപത്തില്‍പെട്ടിരിക്കുന്നവരെ കാത്തുസൂക്ഷിക്കുന്ന, സാധുക്കളെ സംരക്ഷിക്കുന്ന, ഞെരുങ്ങിയിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന, അടിമകളെ വിടുവിക്കുന്ന, അഗതികളെ സന്തുഷ്ടരാക്കുന്ന, കടലില്‍ യാത്ര ചെയ്യുന്നവര്‍ക്കു നാവികന്‍ ആയിരിക്കുന്ന മാര്‍ ഗീവര്‍ഗീസ് സഹദാ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നവര്‍ക്കു ശരിയായ മാര്‍ഗ്ഗവും, മോക്ഷത്തിലേക്കു കയറുന്നവര്‍ക്കു ഗോവണിയും, സ്വര്‍ഗ്ഗീയ രാജാവിന്‍റെ സന്നിധിയിലേക്കു പ്രവേശിക്കുന്നവര്‍ക്കു ആത്മീയ വാതിലും, ദൈവസന്നിധിയില്‍ ഞങ്ങളുടെ ആത്മീയ ജാമ്യവുമാകുന്ന മാര്‍ ഗീവര്‍ഗീസ് സഹദാ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങള്‍ നിന്നോട് അപേക്ഷിക്കുന്നു: പരിശുദ്ധനായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുമ്പോള്‍ എല്ലാ അനുഗ്രഹവും, നന്മകളും, സഹായങ്ങളും നിന്‍റെ ശ്രീഭണ്ഡാരത്തില്‍ നിന്നു ഞങ്ങള്‍ക്കു നല്‍കണമേ. സഹദായുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളാല്‍ ഞങ്ങള്‍ക്കു തുടരെ സമാധാനവും, സുഭിക്ഷതയും, ഫലവര്‍ദ്ധനവും നല്‍കണമേ. കല്‍മഴയും, കരിവു കാറ്റും, ചാഴിയും, വെട്ടുക്കിളിയും, പുഴുദോഷവും നീക്കണമേ. തക്കസമയത്തു മഴയും, മഞ്ഞും എല്ലാ നന്മകളും ഞങ്ങള്‍ക്കുണ്ടാകണമേ. പരിശുദ്ധ സഭയിലെ ജീവിച്ചിരിക്കുന്നവര്‍ക്കും, മരിച്ചുപോയവര്‍ക്കും കടങ്ങള്‍ക്കു മോചനവും, പാപങ്ങള്‍ക്കു പരിഹാരവും സിദ്ധിക്കേണമേ.
കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്കു വിശ്വാസ സ്ഥിരതയും, സുകൃത ജീവിതവും, നന്മയ്ക്കുവേണ്ടിയുള്ള സഹിഷ്ണതയും നല്‍കേണമേ.
സഭയും അതിലെ പ്രജകളും വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍ ശാന്തമായും സ്വൈരമായും വര്‍ത്തിക്കുമാറാകണമേ. ലോകമെങ്ങും നിന്‍റെ സുവിശേഷം പ്രചരിക്കുകയും, വിശ്വാസികളെക്കൊണ്ടു ഭൂലോകം നിറയുകയും, നിന്‍റെ തിരുനാമം എല്ലാവരാലും സ്തുതിക്കപ്പെടുകയും ചെയ്യുമാറാകണമെ.
മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനെ ഭക്തിയായി കൊണ്ടാടുന്ന എല്ലാ വിശ്വാസികളെയും കാത്തുരക്ഷിച്ചു കൊള്ളണമേ. ദുഷ്ടാത്മാക്കളുടെയും, സര്‍പ്പം ആദിയായ ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും അവരെ കാത്തുകൊള്ളണമേ.
ദയാലുവായ ദൈവമേ, പരിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍ പാപികളായ ഞങ്ങള്‍ക്കു പാപപരിഹാരം നല്‍കണമേ. വിശ്വാസികളായ ഞങ്ങളുടെ എല്ലാ മരിച്ചുപോയവര്‍ക്കും ആശ്വാസം പ്രദാനം ചെയ്യണമേ. യൗവ്വനക്കാരെ നിര്‍മ്മലരാക്കേണമേ, സ്ത്രീകളെ പരിപാകതയുള്ളവരാക്കേണമേ, ശിശുക്കളെയും, പൈതങ്ങളെയും വളര്‍ത്തണമേ. പുരോഹിതന്മാരെ ചുമതലാബോധമുള്ളവരും നിന്‍റെ തിരുവിഷ്ടപ്രകാരം നിന്‍റെ ആട്ടിന്‍കൂട്ടത്തെ നയിക്കുന്നവരുമാക്കണമെ. ലോകത്തില്‍ നിന്നു യുദ്ധങ്ങളും, ക്ഷാമവും, വസന്തയും, നീക്കിക്കളയേണമേ. ഞങ്ങളെല്ലാവരെയും നിന്‍റെ കരുണയാല്‍ സഹായിക്കേണമേ.
ഞങ്ങള്‍ എന്നും നിന്നെയും, നിന്‍റെ പിതാവിനെയും, നിന്‍റെ പരിശുദ്ധ റൂഹായെയും മഹത്വപ്പെടുത്തുമാറാകണമെ. ആമ്മീന്‍.





